സ്വദേശി ഡോക്ടറെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്ന് കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, October 18, 2020

കുവൈറ്റ് സിറ്റി: സ്വദേശി ഡോക്ടറെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്ന് കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍ ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഡോക്ടര്‍ തെറ്റുകാരനാണെന്ന് ഉറപ്പാക്കിയതിന് ശേഷമേ നടപടി സ്വീകരിക്കാവൂവെന്നും അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഡോക്ടര്‍ക്ക് പൂര്‍ണ പിന്തുണയും അസോസിയേഷന്‍ പ്രഖ്യാപിച്ചു. അനീതിക്ക് ഇരയാകുന്ന ഏത് ഡോക്ടര്‍ക്കും പരമാവധി നിയമസഹായം ഉറപ്പുവരുത്തുമെന്നും അസോസിയേഷന്‍ പറഞ്ഞു. മെഡിക്കല്‍ പ്രൊഫഷന്റെ എത്തിക്‌സ് ലംഘിച്ചുവെന്ന് തെളിയിക്കപ്പെടാത്ത പക്ഷം ഒരു ഡോക്ടറെയും പുറത്താക്കാന്‍ അനുവദിക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

×