മൊഹബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ റിലീസ് തിയ്യതി മാറ്റി വെച്ചു

ഫിലിം ഡസ്ക്
Friday, August 16, 2019
പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാനുള്ള ശ്രമത്തിൽ ദുരിത ബാധിതര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് മലയാള സിനിമാ താരങ്ങളും പ്രവര്‍ത്തകരും.
ഇപ്പോഴിതാ മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റി വെച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരവധി സിനിമകളുടെ റിലീസും മാറ്റി വെച്ചിട്ടുണ്ട്.

ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു നേരത്തേ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം മുഴുവന്‍ പ്രളയത്തില്‍ തളര്‍ന്നു നില്‍ക്കുന്ന ഈ വേളയില്‍ ചിത്രവുമായെത്തുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

×