മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരമാണ്, ഞാന്‍ ഒരു ചെറിയ കൂണും… ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നേയുള്ളൂവെന്ന് സൂര്യ

ഫിലിം ഡസ്ക്
Wednesday, September 18, 2019

കൊച്ചി: മോഹൻലാലിനെ തന്നോട് താരതമ്യം ചെയ്യരുതെന്ന് തമിഴ് സൂപ്പർതാരം സൂര്യ. ലാലിന്‍റെ അഭിനയത്തിന് മുന്നിൽ താൻ നിസാരനാണെന്ന് സൂര്യ കൊച്ചിയിൽ പറഞ്ഞു. ഇരുവരും ഒരുമിക്കുന്ന ‘കാപ്പാൻ’ എന്ന സിനിമയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ.

 

‘മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരമാണ്. ഞാന്‍ ഒരു ചെറിയ കൂണും. ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല’- സൂര്യ കൂട്ടിച്ചേര്‍ത്തു.

വേദിയിൽ താരങ്ങളുടെ പേര് അനൗൺസ് ചെയ്തപ്പോഴും സൂര്യ ഇടപെട്ട് തിരുത്തി. ‘സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ്‌ മോഹന്‍ലാല്‍’ എന്ന് പറയരുത്. അദ്ദേഹത്തിന്‍റെ പേരാണ് ആദ്യം പറയേണ്ടത്. എന്‍റെ പേര് അത് കഴിഞ്ഞു മതി’. മോഹന്‍ലാലിനൊപ്പം വേദിയില്‍ നില്‍ക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു, അത് സംഭവിപ്പിച്ചതിനു സംവിധായകന്‍ കെ വി ആനന്ദിനോട് എന്നും നന്ദിയുള്ളവനായിരിക്കും എന്നും സൂര്യ പറഞ്ഞു.

×