Advertisment

മോഹന്‍ലാലിന് ആലപ്പി അഷ്‌റഫിന്റെ തുറന്ന കത്ത്

New Update

രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ നടന്‍ മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്ത്. ബഹുഭുരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയില്‍ നമ്മെ നയിക്കാന്‍, അനീതിക്കെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കാന്‍ ഞങ്ങളുടെ സ്വന്തം മോഹന്‍ലാല്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നു ഞങ്ങള്‍ ആശിച്ചുപോകുന്നുവെന്ന് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ പങ്കുവച്ച കത്തില്‍ പറയുന്നു.

Advertisment

publive-image

മത സ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോള്‍, ലോകജനതയുടെ മുന്‍പില്‍ നാണംകെട്ടു നില്‍ക്കുകയാണ്, ഇപ്പോള്‍ തിരുത്തിയില്ലങ്കില്‍ ഒരു പക്ഷേ ഇത് ഒരു ജനതയെ വലിയ വിപത്തുകളിലേക്കായിരിക്കും കൊണ്ടെത്തിക്കുക. മോഹന്‍ലാല്‍ ഇപ്പോഴാണ് പ്രതികരിക്കേണ്ടതെന്നും ആലപ്പി അഷ്‌റഫ് കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം

പ്രിയ മോഹന്‍ലാലിന് ഒരു

തുറന്ന കത്ത്..

പ്രിയ മോഹന്‍ലാല്‍,

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോള്‍ നേരിടുന്ന നിര്‍ണായക നിമിഷങ്ങളില്‍ സ്‌നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് , ' ബഹുസ്വരതയുടെ വക്താവാകാന്‍ ഇനിയും വൈകരുതേ ലാലേ....' പ്രതികരണം പ്രസക്തമാകണമെങ്കില്‍ അത് കാലാനുസ്രതവും കാലോചിതവുമായിരിക്കണം. തുറന്നു പറയുമ്പോള്‍ നീരസമരുത്... മോഹന്‍ലാല്‍ എന്ന സൂര്യകിരണത്തെ ചില കാര്‍മേഘങ്ങള്‍ മറക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹന്‍ലാല്‍ എന്ന മനുഷ്യ സ്‌നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം..

ബഹുഭുരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയില്‍ നമ്മെ നയിക്കാന്‍, അനീതിക്കെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കാന്‍ ഞങ്ങളുടെ സ്വന്തം മോഹന്‍ലാല്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നു ഞങ്ങള്‍ ആശിച്ചുപോകുന്നു..

അങ്ങു ഇതിന് മുന്‍പ് പല പല പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗുകള്‍ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോള്‍ ഈ അവസരത്തില്‍ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന , അങ്ങയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അത് തെറ്റാകുമോ ? ഒരു ജനതയെ ഹിന്ദു എന്ന പേരിലും ക്രിസ്ത്യനി എന്ന പേരിലും മുസ്ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലക്ക് അങ്ങേക്കില്ലേ..?

ലാലേ..വൈകിയെത്തുന്ന നീതി ആര്‍ക്കാണ് ഗുണം ചെയ്യുക..? എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ. മത സ്വതന്ത്ര്യവും മതസൗഹാര്‍ദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോള്‍, ലോകജനതയുടെ മുന്‍പില്‍ നാണംകെട്ടു് നിലക്കുകയാണ്, ഇപ്പോള്‍ തിരുത്തിയില്ലങ്കില്‍ ഒരു പക്ഷേ ഇത് ഒരുജനതയെ വല്യ വിപത്തുകളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.

എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികള്‍ക്കിടയില്‍ ഒരു തിരുത്തല്‍ ശക്തിയായ മോഹന്‍ലാല്‍ , അങ്ങയോട് സ്‌നേഹപൂര്‍വ്വം ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ... ഈ അധര്‍മ്മത്തിനും, അനീതികള്‍ക്കെതിരെയും ഒരു തിരുത്തലിന്റെ തിരി തെളിയിക്കാന്‍ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിര്‍ത്തട്ടെ...

സ്‌നേഹപൂര്‍വ്വം അങ്ങയുടെ സ്വന്തം

ആലപ്പി അഷറഫ്

mohanlal malayalam movie alleppy ashraf
Advertisment