/sathyam/media/post_attachments/Tn3Cb99HZA6tGKwWjrb4.jpg)
ടോക്യോയിലെ ഒളിമ്പിക് വേദിയില്‍ നിന്ന് ഇന്ത്യക്കായി ഒരു വെങ്കലപ്പതക്കം സ്വന്തമാക്കിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. വെങ്കല മെഡല്‍ നേടിയ സിന്ധുവിന് ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്ര വിജയം കരസ്തമാക്കിയതിനും മോഹന്‍ലാല്‍ ട്വീറ്റിലൂടെ അഭിനന്ദനം അറിയിച്ചു.മോഹന്‍ലാലിന് പുറമെ മലയാളത്തിലെയും ബോളിവുഡിലെയുമെല്ലാം നിരവധി താരങ്ങള്‍ സിന്ധുവിന് അഭിനന്ദനം അറിയിച്ചു കഴിഞ്ഞു.
/sathyam/media/post_attachments/TAGSUiVd86nnJD00tKog.jpg)
ആഗസ്റ്റ് ഒന്നിന് നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തുരത്തിയാണ് സിന്ധു വെങ്കലമണിഞ്ഞത്.വെങ്കലനേട്ടത്തോടെ ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ രണ്ടു വ്യക്തഗത മെഡലുകള്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us