മോഹൻ ലാൽ/മമ്മൂട്ടി രാഷ്ട്രീയത്തിലേയ്ക്ക് എന്നതു ചൂടേറിയ ചർച്ചയാണ്. മോഹൻലാലോ, മമ്മൂട്ടിയോ രാഷ്ട്രീയത്തിൽ വരുന്നതിൽ ഒരു പക്ഷെ അവർക്കു പോലും ആഗ്രഹം ഉണ്ടാകില്ല.ഇനി അഥവാ അങ്ങിനെ ഒന്ന് ഉണ്ട് എങ്കിൽ അത് നമ്മുടെ കേരള രാഷ്ട്രീയത്തിന് പറ്റിയ ഒന്ന് അല്ല താനും.
/sathyam/media/post_attachments/XKbKWoCJhYyvU4lLen12.jpeg)
സുരേഷ് ഗോപി,ഇന്നസന്റ്,മുകേഷ്,ഗണേഷ്,ജഗദീഷ് ദേവൻ ഒക്കെ രാഷ്ട്രീയത്തിൽ വന്നിട്ടുണ്ട്. അവരെ ഒക്കെ പൊതു ജനം ഒളിഞ്ഞും,തെളിഞ്ഞും ചീത്ത വിളിയ്ക്കുന്നുണ്ട്.പക്ഷെ മോഹൻ ലാൽ ,മമ്മൂട്ടി എന്നീ രണ്ടു താരങ്ങൾ അവർ നമ്മുടെ പ്രിയ താരങ്ങൾ തന്നെ ആയി തുടരട്ടെ.
ഒരു പ്രത്യേക രാഷ്ട്രീയ നിറം നോക്കിയല്ല ജനങ്ങൾ അവരെ ആരാധിക്കുന്നതും, ബഹുമാനിയ്ക്കുന്നതും. അവർക്കു വ്യക്തമായ രാഷ്ട്രീയ അഭിപ്രായം ഉള്ളവർ തന്നെ ആണ്. അതുപോലെ കലാബോധം ഉള്ളവരും.
അവരുടെ രാഷ്ട്രീയം ഒരു ലേബൽ രാഷ്ട്രീയത്തിൽ നിന്നും മാറി കലാ ഉപാസനയിൽ തന്നെ ഉറച്ചു നിൽക്കട്ടെ എന്ന് നമുക്ക് ആശിയ്ക്കാം. അവർക്കു സിനിമ എന്ന മാധ്യമത്തിലൂടെ ജനങ്ങൾക്ക് നൽകുവാൻ കഴിയുന്ന നല്ല മെസ്സേജുകളിൽ കൂടുതൽ ആയി ഒന്നും തന്നെ ഏതെങ്കിലും ഒരു പാർട്ടി സ്ഥാനാര്ഥിത്വത്തിലൂടെയോ ,പദവിയിലൂടെയോ സാധിയ്ക്കുക ഇല്ല.
കലയും, സാഹിത്യവും ആനന്ദ സാധ്യതകൾ ഉള്ള ഒന്നാണ്. എന്നാൽ രാഷ്ട്രീയം ഒരു പകിട കളിയാണെന്ന് . പന്തയ പാളയത്തിനു നടുവിൽ കുറ്റിയടിച്ചു ,മൂക്കുകയറു കെട്ടിമുറുക്കിയ കുതിരയുടെ അവസ്ഥയിലേയ്ക്ക് കേരളത്തിന്റെ കലാ സാമ്രാട്ടുകൾ താഴാതിരിയ്ക്കട്ടെ.