'പഴയ ലാലേട്ടനേ തിരിച്ചുകിട്ടിയേ...'

New Update

സൂപ്പര്‍താരം മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. വര്‍ക്കൗട്ട് കഴിഞ്ഞ് വിശ്രമിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Advertisment

publive-image

'നിങ്ങള്‍ ഇത് എന്ത് ഭാവിച്ചാ ലാലേട്ടാ.. വയസ് ഒരുപാട് ആയി ഒരു 30 വയസ് എങ്കിലും തോന്നിക്കണ്ടേ' എന്നാണ് ഒരു ആരാധകന്‍ ചിത്രത്തിന് താഴെ കമന്റായി കുറിച്ചിരിക്കുന്നത്. 'ലാലേട്ടന് പ്രായത്തിന്റെ ഗിയര്‍ പിന്നോട്ടാണോ' എന്നും മറ്റൊരാരാധകന്‍ കുറിച്ചിരിക്കുന്നു.

എന്നാല്‍, എല്ലാം ഓക്കേയാണ് എന്നും നല്ല സിനിമകള്‍ വരുന്നില്ല എന്ന പരിഭവവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. കാലാപാനി വടക്കും നാഥന്‍ പോലുള്ള സിനിമകള്‍ വരണമെന്നും അത്തരത്തിലുള്ള ചിത്രങ്ങളുടെ വിജയം എപ്പോഴും താങ്കളുടെ ഒപ്പമാണെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്. 'ദാ നമ്മുടെ ആ പഴയ ലാലേട്ടന്‍' എന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. ഏതായാലും താരത്തിന്റെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്.

publive-image

ബിഗ് ബ്രദറായിരുന്നു മോഹന്‍ലാലിന്റേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. എന്നാല്‍, ഈ ചിത്രം വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സംവിധായകന്‍ സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം പരാജയമായിരുന്നുവെന്നാണ് ലാല്‍ ഫാന്‍സ് പോലും സമ്മതിക്കുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 26-നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

mohanlal facebook photo actor MALAYALAM viral
Advertisment