പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാഹനറാലി നടത്താന്‍ ആഹ്വാനം; കുവൈറ്റ് സാല്‍മിയയില്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അടച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, May 15, 2021

കുവൈറ്റ് സിറ്റി: സാല്‍മിയ മറീന മാളിന്റെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അടച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പ്രദേശത്ത് പലസ്തീനെ പിന്തുണച്ച് വാഹനറാലി നടത്താന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

ഇവിടെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇവിടെ വൈകിട്ട് വാഹനറാലി നടത്താന്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നടത്തുകയായിരുന്നു.

×