/sathyam/media/post_attachments/6Druh6gL9OpEZcZe2E0b.jpg)
കുവൈറ്റ് സിറ്റി: ഓർഡറുകൾ കൈമാറുന്നതിനായി ഹൈവേകൾ ഉപയോഗിക്കുന്നത് തടയുന്നതിനും നിർദ്ദേശം ലംഘിക്കുന്ന ഡെലിവറി മോട്ടോർസൈക്കിളുകൾ കണ്ടുകെട്ടുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം തങ്ങളുടെ സര്‍വീസിനെ ദോഷകരമായി ബാധിക്കുമെന്ന് കുവൈറ്റ് യൂണിയൻ ഓഫ് റെസ്റ്റോറന്റ്, കഫെ ഉടമകളും ഡെലിവറി കമ്പനികളുടെ ഉടമകളും പറയുന്നു.
ഈ തീരുമാനം നടപ്പിലാക്കിയാൽ കമ്പനികളുടെ ഡെലിവറി സേവനങ്ങളുടെ 80 ശതമാനം ലാഭത്തെയും ബാധിക്കുമെന്ന് അവർ പറഞ്ഞു. വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളെക്കാൾ കുറവാണ് മോട്ടോര്‍ സൈക്കിളുകള്‍ മൂലമുണ്ടാകുന്നതെന്നും അവര്‍ പറയുന്നു.
ഡെലിവറി മോട്ടോർസൈക്കിളുകൾ ദേശീയപാത ഉപയോഗിക്കുന്നത് തടയുന്നതിനുള്ള തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ, ഈ മേഖലയ്ക്ക് നഷ്ടം വളരെ വലുതായിരിക്കുമെന്ന് യൂണിയൻ ഓഫ് റെസ്റ്റോറന്റ്, കഫെ ഓണേഴ്‌സ് മേധാവി ഫഹദ് അൽ അർബാഷ് പറഞ്ഞു.