കുവൈറ്റിലെ റസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ മോഷണം വ്യാപിക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, August 18, 2019

കുവൈറ്റ് : കുവൈറ്റിലെ റസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ മോഷണം വ്യാപിക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം . സോഷ്യല്‍മീഡിയയിലാണ് രാജ്യത്തെ ആറ് ഗവര്‍ണറേറ്ററുകളിലെയും റസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ മോഷണം വര്‍ധിച്ചു വരികയാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്.

ആറ് ഗവര്‍ണറേറ്ററുകളിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ വിഭാഗം ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരു വീട്ടില്‍ മോഷണം നടക്കുന്ന വീഡിയോ പങ്കുവച്ചാണ് കുവൈറ്റില്‍ മോഷണം വര്‍ധിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. ഇത്തരം വ്യാജ വീഡിയോകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

×