കര്‍ഫ്യൂ ലംഘിച്ച് ഫുട്‌ബോള്‍ കളിയുമായി പ്രവാസികള്‍; കൂട്ടം കൂടരുതെന്നും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടരുതെന്നും പ്രവാസികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 25, 2020

കുവൈറ്റ് സിറ്റി: കര്‍ഫ്യൂ ലംഘിച്ച് കൂട്ടം കൂടുന്നതും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും ഒഴിവാക്കണമെന്ന് പ്രവാസികള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം.

കഴിഞ്ഞ ദിവസം വൈകിട്ട് കര്‍ഫ്യൂ ലംഘിച്ച് ഹവല്ലിയില്‍ പ്രവാസികള്‍ ഫുട്‌ബോള്‍ കളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 4.30 മുതല്‍ 6.30 വരെ അനുവദിച്ചിരിക്കുന്ന ‘കര്‍ഫ്യൂ റിലാക്‌സിംഗ്‌ ‘ സമയത്താണ് പ്രവാസികള്‍ ഫുട്‌ബോള്‍ കളിച്ചത്.

ഫുട്‌ബോള്‍ കളിയിലേര്‍പ്പെട്ടവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തിരുന്നു. ഫുട്‌ബോളും പിടിച്ചെടുത്തിരുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ നാടു കടത്തുകയോ അല്ലെങ്കില്‍ തടവുശിക്ഷ നല്‍കുകയോ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. നടക്കുമ്പോഴും വ്യായാമങ്ങള്‍ ചെയ്യുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

×