ടെക്സസ് ഏർളി വോഗിംഗ് : ജൂൺ 29 തിങ്കളാഴ്ച ആരംഭിച്ചു

New Update

ഡാളസ്:- ജൂലായ് 14-ന് നടക്കുന്ന റൺ ഓഫ് മാരത്തണിനുള്ള ഏർലി വോട്ടിംഗ് ജൂൺ 29 തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ജൂലായ് 10 വരെയാണ് ഏർലി വോട്ടിംഗിന് സമയം അനുവദിച്ചിരിക്കുന്നത്.
ടെക്സസ് ഡെമോക്രാറ്റിക്ക് റിപ്പബ്ളിക്കൻ പാർട്ടികളിലെ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ഫൈനൽ തിരഞ്ഞെടുപ്പാണ് ജൂലൈ 14ന് നടക്കുക.

Advertisment

publive-image

മാർച്ച് 8 നു നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനത്തിൽ കൂടുതൽ ലഭിക്കാതെ പോയ സ്ഥാനാർത്ഥികളാണ് ജൂൺ 14-ലെ റൺ ഓഫിൽ മാറ്റുരക്കുന്നത് 'മെയ് യിൽ നടക്കേണ്ടിയിരുന്ന റൺ ഓഫ് കോ വിഡ് 19- നെ തുടർന്നാണ് ജൂണിലേക്ക് മാറ്റിയത്.

യു.എസ്.സെനറ്റിലേക്ക് ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥികളായ റിട്ടയേർഡ് എയർഫോഴ്സ് പൈലറ്റ് എം.ജെ. ഹെഗറും സ്റ്റേറ്റ് സെനറ്റർ റോയ്സും തമ്മിൽ നടക്കുന്ന റൺ ഓഫ് മൽസരത്തിൽ വിജയിക്കുന്ന സ്ഥാനാർത്ഥി ആയിരിക്കും നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ളിക്കൻ സെനറ്റർ ജോൺ കോന്നനുമായി ഏറ്റുമുട്ടുക യു.എസ് ഹൗസിലേക്ക് 15 റൺ ഓഫ് മത്സരങ്ങൾ ഉൾപ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് ടെക്സസിൽ 35 സ്ഥാനങ്ങളിലേക്ക് ആണ് ജൂലൈ 14-ന് റൺ ഓഫ് മൽസരങ്ങൾ നടക്കുന്നത്.

65 വയസിന് മുകളിലുള്ള രോഗികളായവർക്കോ ജയിലിൽ കഴിയുന്നവർക്കോ മെയ്ലിലിൽ ബാലറ്റ് ഉപയോഗിക്കാമെന്ന് ടെക്സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ഓഫീസ് അറിയിച്ചു.മാസ്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും പാലിച്ചായിരിക്കും പോളിങ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യാൻ എത്തേണ്ടതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

monday
Advertisment