ഷിജി ചീരംവേലില്‍
Updated On
New Update
വിയന്ന: നിലവിൽ മാസ്ക് ധരിച്ച് യാത്ര ചെയ്യണം എന്ന നിയമം നിലവിൽ വന്നിരിക്കവെ നിരവധി യാത്രക്കാർ മാസ്ക്ക് ധരിക്കാതെ യാത്ര ചെയ്യുന്നതിനാൽ തിങ്കളാഴ്ച മുതൽ ഓസ്ട്രിയൻ റെയിൽവേ പരിശോധന കർശനമാക്കുകയും കൊറോണാ സുരക്ഷാമാനദണ്ഡങ്ങൾളുടെ ഭാഗമായി പിഴ ഈടാക്കുകയും ചെയ്യും.
Advertisment
/sathyam/media/post_attachments/ryHORZq32xONxeQu0diH.jpg)
ഓസ്ട്രിയയിലെ ട്രെയിനുകളിലും ബസുകളിലും കൊറോണാ സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി കർശന പരിശോധനകൾ ആരംഭിക്കും. നിലവിൽ വിയന്നയിൽ മാത്രം 60 പേർക്കാണ് പിഴ അടയ്ക്കേണ്ടി വന്നത്.
തിങ്കളാഴ്ച മുതൽ റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധന ആരംഭിക്കും.മാസ്ക്ക് ധരിക്കാത്തവർക്ക് 40 യൂറോ പിഴ നൽകും നിരസിച്ചാൽ ട്രെയിനില്‍ നിന്നും ഇറക്കി വിടുകയും ചെയ്യും .അതുകൊണ്ട് വായും മൂക്കും മറച്ചുകൊണ്ട് യാത്ര ചെയ്യുവാൻ യാത്രക്കാർക്ക് ഓസ്ട്രിയൻ റെയിൽവേ നിർദ്ദേശം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us