/sathyam/media/post_attachments/w0WJFNgINo0SqDdCEhqq.jpg)
യുഎഇ: എന്നും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധേയമായ ”മോങ്ങം എമിറേറ്റ്സ്”, കോവിഡ് പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഓണാഘോഷം ”ⓔ-ഓണം” നാളെ വൈകുന്നേരം യുഎഇ സമയം 5 മണി (ഇന്ത്യൻ സമയം 6:30) മുതൽ.
മലപ്പുറം എംഎല്‍എ പി ഉബൈദുല്ല സാഹിബ് ഉദ്ഘാടനം നിർവഹിക്കുന്ന ഓണാഘോഷത്തിൽ മലപ്പുറം മുൻ ഡെപ്യൂട്ടി കലക്ടർ ഇ കാവുട്ടി, മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീം മാസ്റ്റർ, മൊറയൂർ വി എച്ച് എം എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ ഐസക് മാസ്റ്റർ, മോങ്ങം എ എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ റഷീദ് മാസ്റ്റർ, കവിയും ചിത്രക്കാരനുമായ അരുവി മോങ്ങം, മോങ്ങം എ എം യു പി സ്കൂൾ പി ടി എ പ്രസിഡന്റ് സി ഹംസ, ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി ജനറൽ സെക്രട്ടറി ബി ബാബു, ഖത്തർ മോങ്ങം കൂട്ടായ്മ QAMON പ്രസിഡന്റ് യൂനുസ് സലീം സികെ, മോങ്ങം ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് കബീർ കുറുങ്ങാടൻ, സഖാവ് പ്രവാസി കൂട്ടായ്മ ട്രഷറർ നവാഫ് കെവി, ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം താരങ്ങളായ മണി അർമുഖൻ, ഷിജിൻ, ഹേമന്ദ്, പ്രമുഖ പിയാനിസ്റ്റ് സരുൺ ഡേവിഡ് ജോൺസ്, ഗായകനും മോങ്ങം എ എം യു പി സ്‌കൂൾ അദ്ധ്യാപകനുമായ ഷഫീഖ് മാസ്റ്റർ, കേരള ഇശൽ തനിമ സ്റേറ് ജോയിന്റ് സെക്രട്ടറിയും, മാപ്പിള കല മലപ്പുറം ചാപ്റ്റർ വൈസ് പ്രസിഡന്റും, കേരള മാപ്പിള കലാ അക്കാഡമി ഇശൽ കൂട്ടം മലപ്പുറം ജില്ലാ പ്രസിഡന്റും അതോടൊപ്പം മാപ്പിള പാട്ട് നിരൂപകനും, ഗായകനും, ഗാന രചയിതാവും, സംഗീത സംവിധായകനുമായ മോങ്ങത്തുക്കാരൻ റഷീദ് മോങ്ങം, ഗായകനും മോങ്ങം ഇന്ത്യൻ ഡ്രൈവിംഗ് സ്‌കൂളിലെ മുൻ അദ്ധ്യാപകനുമായ ഹസീബ് അരീക്കോട് തുടങ്ങി നാട്ടിലേയും മറുനാട്ടിലേയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് മോങ്ങം എമിറേറ്റ്സ് ജനറൽ സെക്രട്ടറി സി കെ ഇർഷാദ് മോങ്ങം, ഇ-ഓണം സ്വാഗത സംഘം ഭാരവാഹികളായ സാജിദ് ചെങ്ങോടൻ, ജലീൽ പുളിയക്കോടൻ, അജേഷ് സാബു എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us