നവ്യാനുഭവമായി മോങ്ങം എമിറേറ്റ്സ് ഇ-ഓണം 

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

മോങ്ങം/ദുബായ്: എന്നും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച്‌ ശ്രദ്ധേയമായ 'മോങ്ങം എമിറേറ്റ്സ്‌', കോവിഡ്‌ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷം 'ഇ-ഓണം' നവ്യാനുഭവമായി.

Advertisment

publive-image

മലപ്പുറം എംഎൽഎ പി ഉബൈദുല്ല‌ ഉദ്ഘാടനം നിർവഹിച്ച ഓണാഘോഷത്തിൽ മലപ്പുറം മുൻ ഡെപ്യൂട്ടി കളക്ടർ ഇ കാവുട്ടി, മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീം മാസ്റ്റർ, മൊറയൂർ വിഎച്ച്‌എംഎച്ച്‌എസ്‌എസ്‌ റിട്ട. പ്രിൻസിപ്പാൾ ഐസക് വർഗീസ്, മോങ്ങം എഎംയുപി സ്കൂൾ ഹെഡ്മാസ്റ്റർ റഷീദ്, പിടിഎ പ്രസിഡന്റ് സി ഹംസ, കവിയും ചിത്രക്കാരനുമായ അരുവി മോങ്ങം, ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി ജനറൽ സെക്രട്ടറി ബി ബാബു, ഖത്തർ മോങ്ങം കൂട്ടായ്മ പ്രസിഡന്റ് യൂനുസ് സലീം സി കെ, മോങ്ങം ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് കബീർ കുറുങ്ങാടൻ, സഖാവ് പ്രവാസി കൂട്ടായ്മ ട്രഷറർ നവാഫ് കെ വി, പൗര പ്രമുഖൻ കോട്ടമ്മൽ അപ്പു, നാടൻ പാട്ടുക്കാരൻ ബാബു ചന്ദ്രൻ, മോങ്ങം എമിറേറ്റ്സ് ജനറൽ സെക്രട്ടറി സി കെ ഇർഷാദ് മോങ്ങം, ഭാരവാഹികളായ അഷ്‌റഫ് സൽവ, സവാദ് പി പി, അജേഷ് സാബു, ഷബീർ മുഹമ്മദ്, റഷീദ് വട്ടോളി, മുജീബ് പുല്ലൻ, മുഹമ്മദ് അബ്ദുള്ള, ശബീർ അലി ചെമ്പൻ തുടങ്ങി നാട്ടിലേയും മറുനാട്ടിലേയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംസാരിച്ചു.

ഫ്‌ളവേഴ്‌സ് ടി വി കോമഡി ഉത്സവം താരങ്ങളായ മണി അർമുഖൻ, ഷിജിൻ തട്ടാരക്കൽ, ഹേമന്ദ് കുളപ്പുള്ളി, പ്രമുഖ പിയാനിസ്റ്റ് സരുൺ ഡേവിഡ് ജോൺസ്, ഗായകരായ ഷഫീഖ് മാസ്റ്റർ, റഷീദ് മോങ്ങം, ഹസീബ് അരീക്കോട്, തുടങ്ങിയവരോടൊപ്പം മോങ്ങത്തെ വിവിധ കലാകാരുടെ വ്യത്യസ്ത പരിപാടികൾ അരങ്ങേറി.

ഇ-ഓണം പ്രചാരണാർത്ഥം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ രജീഷ് മൊറയൂർ വിജയിയായി. മോങ്ങം എമിറേറ്റ്സ് പ്രസിഡന്റ് കുവൈത്ത് അലവിക്കുട്ടി അദ്ധ്യക്ഷ്യത വഹിച്ചു. ഇ-ഓണം സ്വാഗത സംഘം ചെയർമാൻ സാജിദ് ചെങ്ങോടൻ സ്വാഗതവും, കൺവീനർ ജലീൽ പുളിയക്കോടൻ നന്ദിയും പറഞ്ഞു.

news dubai
Advertisment