/sathyam/media/post_attachments/GwsRCfe4aV00NfWKGs5v.jpg)
കോട്ടയം: കേന്ദ്ര സർക്കാർ കർഷകർക്കെതിരെ പാസാക്കിയ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവനത്തിനായി ഡൽഹിയിൽ കൊടും തണുപ്പിൽ സമരം നടത്തി മരണം വരിച്ച 157 കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രക്തസാക്ഷി ദിനമായ ഇന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചനയും, 157 സ്മൃതി ജ്വാലയും തെളിച്ചു.
കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കർഷക സമരത്തെ കണ്ടില്ല എന്ന് നടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോമ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിക്കുന്ന നീറോ ചക്രവർത്തിയെപ്പോലെയാണ് പെരുമാറുന്നതെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി.
പാർട്ടി ഹൈപവർ കമ്മറ്റി അംഗം E.J. ആഗസ്തി, സജൻ ഫ്രൻസീസ്, പ്രിൻസ് ലൂക്കോസ്, ജയ്സൺ ഒഴുകയിൽ ,ജോസ് മോൻ മുണ്ടക്കൽ, വി.ജെ ലാലി, മാഞ്ഞു ർമോഹൻ കുമാർ ,പോൾസൺ ജോസഫ് , മാത്തുക്കുട്ടി പ്ലാത്താനം ,ചെറിയാൻ ചാക്കോ ,മൈക്കിൾ ജയിംസ്, കെ.പി.പോൾ , സന്തോഷ്കാ വുകാട്ട്, ജോർജുകുട്ടി മാപ്ലശേരി, ജോൺ ജോസഫ് , കുര്യൻ പി.കുര്യൻ, ജോർജ് പുളിങ്കാട്, പ്രാസാദ് ഉരുളികുന്നം, അജി കെ.ജോസ്,സ്റ്റിഫൻ ചാഴികാട,സാബു ഒഴുങ്ങാലിൽ, തങ്കച്ചൻ മണ്ണുശ്ശേരി,ജോയി സി. കാപ്പൻ , പി.സി ചാണ്ടി,സെബാസ്റ്റ്യൻ ജോസഫ്, ഷിജു പാറയിടുക്കിൽ, അരുൺ മാത്യു,പ്രതീഷ് പട്ടിത്താനം, ജോജോ പാറക്കൽ,ബിജോ മാഞ്ഞൂർ ,രാജെഷ് ഉമ്മൻ കോശി, ജയിസൺ എഴുമാതുരുത്ത്, തുടങ്ങിയവർ പങ്കെടുത്തു.