കുറവിലങ്ങാട് : മഴക്കാലം ശക്തിപ്പെടുത്തുന്നതിന് മുമ്പായി കുറവിലങ്ങാട് മേഖലയിൽ എല്ലാ പ്രധാന റോഡുകളിലും ഓട ശുചീകരണം നടപ്പാക്കി വെള്ളക്കെട്ട് പ്രതിസന്ധി പരമാവധി ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചതായി അഡ്വ മോൻസ് ജോസഫ് എം എൽ എ അറിയിച്ചു.
/sathyam/media/post_attachments/CHMhrd53zpeXfxZebXiM.jpg)
പൊതുമരാമത്ത് വകുപ്പ് കുറവിലങ്ങാട് സെക്ഷന്റെ കീഴിൽ 5 ലക്ഷം രൂപയുടെ പ്രവർത്തി ഇക്കാര്യത്തിൽ അനുവദിച്ചതായി എം എൽ എ വ്യക്തമാക്കി. മെയ് 20ന്, രാവിലെ ഓടകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
കുറവിലങ്ങാട് ടൗണിൽ കോഴാ മുതൽ കാളികാവ് വരെ കെ എസ് ടി പി ചെയ്തിട്ടുള്ള ഓടകളുടെ ശുചീകരണം, പ്രധാനമായും ഇക്കൂട്ടത്തിൽ നടപ്പാക്കുന്നതാണ്. പള്ളിക്കവലയിൽ പഞ്ചായത്ത് ചെയ്യുന്ന പ്രവർത്തിക്ക് ശേഷം അവശേഷിക്കുന്ന ജോലികൾ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എം സി റോഡിൽ കുര്യനാട്, മോനിപ്പള്ളി, പുതുവേലി എന്നിവിടങ്ങളിലും കോഴാ - പാലാ റോഡ്, കുറവിലങ്ങാട് - തോട്ടുവാ റോഡ്, കുര്യനാട് - ഉഴവൂർ - വെളിയന്നൂർ റോഡ്, കടപ്ലാമറ്റം - കൂടല്ലൂർ - കിടങ്ങൂർ റോഡ്, കൂത്താട്ടുകുളം - രാമപുരം, കുറവിലങ്ങാട് ടൗൺ ബൈപ്പാസ് റോഡ് എന്നിവിടങ്ങളിൽ ഓടകളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഏതെങ്കിലും സ്ഥലത്ത് വെള്ളക്കെട്ട് പ്രശ്നം രൂക്ഷമായി നിലനിൽക്കുന്നുണ്ടെങ്കിൽ ഇക്കാര്യം ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയാൽ ആവശ്യമായ പരിഹാര നടപടികൾ ഇതോടൊപ്പം സ്വീകരിക്കുമെന്നും മോൻസ് ജോസഫ് അറിയിച്ചു.
കുറവിലങ്ങാട് പള്ളിക്കവലയിൽ സ്ഥിരമായി ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനും, ലക്ഷ്യമാക്കുന്ന കാര്യങ്ങളുടെ പൂർത്തീകരണത്തിനും വേണ്ടി എന്തൊക്കെ കാര്യങ്ങൾ എംഎൽഎ ഫണ്ടിൽ നിന്ന് ക്രമീകരിക്കണമെന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മോൻസ് ജോസഫ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us