Advertisment

സുഖ ചികിത്സക്കായി മലയാളികൾ ഒരുങ്ങുന്ന സമയം കൂടിയാണ് കർക്കടകം. ആയുർവേദവിധി പ്രകാരം തല മുതൽ കാൽ വരെ ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞ് പുറത്ത് വരുന്നത് പുതിയ മനസ്സും ശരീരവുമായാണ്; ആരോഗ്യം കാക്കാൻ അറിയാം ആയുർവേദ ചികിത്സകൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ആയുർവേദത്തെ സംബന്ധിച്ച് കർക്കടകം പ്രത്യേക ചികിത്സയുടെയും പരിചരണത്തിന്റെയും കാലം കൂടിയാണ്. ഔഷധസേവയും ഉഴിച്ചിലും മുതൽ പഞ്ചകർമ ചികിത്സ വരെ നടത്തും. ശാരീരിക വേദനകൾക്കും, മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കാനും, സൗന്ദര്യസം വർധിപ്പിക്കാനും മസ്സാജിലൂടെ സാധിക്കും.

ബോഡി മസ്സാജ് ചെയ്യുമ്പോൾ ശരീരത്തിനൊപ്പം മനസിനും കൂടിയാണ് ഉണർവ് ലഭിക്കുന്നത്. ബോഡി മസ്സാജ് മസ്സിൽ പെയിൻ ഇല്ലാതാക്കാനും, ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടാനും ഫ്ലെക്സിബിലിറ്റി നിലനിർത്താനും ശരീരത്തിൻെറ പരിക്കുകൾ കുറയ്ക്കാനും പറ്റുന്ന ഒരു ഉത്തമ മരുന്നാണ്. കൂടാതെ തലവേദന, മൈഗ്രൈൻ എന്നിവയ്ക്ക് പരിഹാരം കാണാനും സാധിക്കും.

ഹെഡ് മസ്സാജ്

കടുത്ത മാനസിക സഘർഷത്തിന്റെയും മറ്റും ഫലമാണ് മൈഗ്രെയ്ൻ. തലയിലും തോളിലും നടുവിലും ചെയ്യുന്ന മസ്സാജിലൂടെ ശരീരത്തിലെ മസിലുകൾ റിലാക്സാവുകയും രക്തയോട്ടം കൂടുകയും ചെയ്യും. തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടി തലവേദന ഇല്ലാതാക്കാനും ഈ മസ്സാജ് കൊണ്ട് സാധിക്കും.

ശരീരത്തിന് ഉണർവും ഉന്മേഷവും ലഭിക്കുമ്പോൾ ഒരു പരിധി വരെ സ്‌ട്രെസും കുറയും. മസാജ് ചെയ്യുന്നതിലൂടെ തലയിലേക്കുള്ള രക്ത രക്തചംക്രമണം വർധിക്കുന്നു. അതുവഴി ലഭിക്കുന്ന ഓക്സിജൻ അനാവശ്യ ആകാംക്ഷ, ഉത്കണ്ഠ, നിരാശ എന്നിവ ഒഴിവാക്കി വ്യക്തമായി ചിന്തിക്കാൻ പ്രാപ്തമാക്കുന്ന. ഓർമശക്തി കൂടാനും ബോഡി മസാജ് സഹായിക്കും.

ഫൂട്ട് മസാജ്

ഒരു ദിവസം നമ്മളുടെ കാൽ എടുക്കുന്ന പണി എത്രയെന്ന് ആലോചിച്ച് നോക്കു. നമ്മുടെ ശരീര ഭാരം മൊത്തം താങ്ങി നിർത്തുന്ന കാലുകൾക്ക് കൊടുക്കുന്ന ചെറിയ പരിഗണന മതി ശരീരത്തിന് വലിയ ഗുണം ചെയ്യും. കാലിന് ആശ്വാസം നൽകുന്ന ഒരു നല്ല മരുന്നാണ് ഫൂട്ട് മസാജിങ്, ഫൂട്ട് റിഫ്ലെക്സോളജി.

ദിവസവും പത്ത് മിനിറ്റ് നേരം കാലുകൾ മസാജ് ചെയ്താൽ സെല്ലുകളിലേക്കുള്ള രക്തയോട്ടം കൂടി ശരീരത്തിന് മൊത്തം ഊർജ്ജം ലഭിക്കും. കാലിനുണ്ടാകുന്ന പരിക്കുകൾ കുറയും. ഉറങ്ങുന്നതിന് മുൻപ് മസാജ് ചെയ്യുകയാണെങ്കിൽ നല്ല ഉറക്കം ലഭിക്കാൻ ഇത് സഹായിക്കും.

ഫൂട്ട് റിഫ്ലെക്സോളജി

മസാജ് പോലെ തന്നെ ശരീരത്തിന് ഉണർവ് നൽകുന്ന ഒന്നാണ് റിഫ്ലെക്സോളജി. കയ്യിലേയും കളിലെയും റിഫ്ലെക്സ്‌ പോയിന്റുകളിൽ മർദ്ദം നൽകി സതീരത്തെ ഉത്തേജ്ജിപ്പിക്കുന്ന ഒരു വിദ്യയാണിത്. ഒരു പ്രത്യേക ടൂൾ ഉപയോഗിച്ചാണ് റിഫ്ലെക്സ്‌ പോയിന്റുകളിൽ മർദ്ദം നൽകുന്നത്. ഇത് ആന്തരികാവയവങ്ങളെ ഉത്തേജ്ജിപ്പിക്കുകയും തലവേദന, കാൽവേദന പോലെയുള്ള അസുഖങ്ങൾക്ക് പെട്ടെന്ന് ശമനം ലഭിക്കുകയും ചെയ്തു.

health tips
Advertisment