പൂർണ്ണ ചന്ദ്രനെ നോക്കിയുള്ള കുര ചിലരുടെ പണ്ട് മുതലേയുള്ള പ്രതിഭാസമാണ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 1, 2020

കെ.എം.സി.സി ചാർട്ടേഡ് ഫ്ലൈറ്റിനെ എതിർക്കാൻ വേണ്ടി എതിർക്കുന്നു എന്നല്ലാതെ അതിൽ മറ്റൊന്നും ഇല്ല. ഗൾഫ് മേഖലയിൽ പകരം വെക്കാനില്ലാത്ത പ്രവർത്തങ്ങളുമായി രാഷ്ട്രീയ ശത്രുക്കളുടെ പോലും അംഗീകാരം നേടി കോവിഡ് ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം തീർക്കുമ്പോൾ എങ്കിലും ഇത്തരം പൊള്ളയായ വാദങ്ങൾ ഒഴിവാക്കാമായിരുന്നു.

വിമാനങ്ങളുടെ കുറവ് അനുഭവപ്പെട്ടത് കൊണ്ടാണ് ചാർട്ടേഡ് ഫ്ലൈറ്റ് എന്ന ആശയം തന്നെ സംഘടനക്ക് മുന്നോട്ട് വെക്കേണ്ടി വന്നത്. അതൊന്നും മനസ്സിലാക്കാതെ അതിനെ രാഷ്ട്രീയ ലക്ഷ്യം വെച്ച് എതിർക്കാൻ വേണ്ടി മാത്രം എതിർക്കുന്നത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റ് ഇടേണ്ടി വന്നത്. പാവം അഷ്‌റഫ് താമരശ്ശേരി എന്ന മനുഷ്യന്റെ പേര് പോലും ഈ നെറികെട്ട കളിക്ക് വേണ്ടി ചിലതല്പര കക്ഷികൾ വലിച്ചിഴക്കുന്നു എന്നതും എതിർക്കപ്പെടേണ്ടതാണ്.

അദ്ദേഹം തന്നെ തന്റെ പോസ്റ്റിനെ വളച്ചൊടിച്ച് കെ.എം.സി.സിക്ക് എതിരാണ് ഞാൻ എന്ന് വരുത്തി തീർക്കുയാണെന്ന് പറയുമ്പോഴും അത് കേൾക്കാനോ കാണാനോ നിൽക്കാതെ വ്യാജ വാർത്തകളുമായി ഓടുകയാണ് ചില സൈബർ പോരാളികൾ. കെ.എം.സി.സി എന്താണെന്നു പ്രവാസികൾ പലവട്ടം തിരിച്ചറിഞ്ഞതാണ്. ഈ കോവിഡ് കാലത്ത് കെ.എം.സി.സി നടത്തിയ പോലെ പ്രവർത്തനം നടത്തിയ ഒരു സംഘടനയും ഇല്ല ജി.സി.സിയിൽ, അത് പ്രവാസികൾ തിരിച്ചറിഞ്ഞതുമാണ്.

അത്കൊണ്ട് കുത്തിത്തിരുപ്പുമായി നടക്കുന്നവർക്ക് ലീഗുമായി പുലബന്ധം പോലും ഇല്ലാത്തവർ ആണ് മറുപടി കൊടുത്തു കൊണ്ടിരിക്കുന്നത്. അവർ ലീഗുകാർ ആയത് കൊണ്ടല്ല ഞങ്ങളെ പ്രവർത്തനങ്ങളെ മനസ്സിലാക്കിയത് കൊണ്ടാണ്. ഈ പ്രതിസന്ധി സമയത്ത് പാസ് കിട്ടിയാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടി വരും എന്ന് ഭയന്ന് പാസിന് പോലും ട്രൈ ചെയ്യാതെ വീട്ടിൽ ഇരുന്ന് സാമൂഹിക സേവനം നടത്തുന്ന ആളുകളുടെ സർട്ടിഫിക്കറ്റ് എന്തായാലും കെ.എം.സി.സി.ക്ക് വേണ്ട, നിങ്ങൾ കുരച്ചു കൊണ്ടിരിക്കുക പൂർണ്ണ ചന്ദ്രനെ നോക്കി പട്ടികൾ കുരക്കും പോലെ.

ഷാഹുൽ ബേപ്പൂർ

×