മൂങ്ങാമാക്കൽ കുടുംബസംഗമം നടന്നു

സാജു സ്റ്റീഫന്‍
Wednesday, April 3, 2019

കണ്ണൂർ : മൂങ്ങാമാക്കൽ ജേക്കബ് ചാക്കോ ( പാപ്പച്ചൻ)യുടെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മാർച്ച് 31 മൂങ്ങാമാക്കൽ കുടുംബസംഗമം നടത്തി. കുടുംബ സംഗമം പിതൃ -പുത്ര- പൗത്ര തലമുറകളുടെ ഭാഗഭാഗിതത്താൽ ശ്രദ്ധേയമായി .

വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച കുടുംബ യോഗത്തിന്  റോസമ്മ ചാക്കോ ( വല്യമ്മച്ചി ) അധ്യക്ഷത വഹിച്ചു. മുതിർന്ന കുടുംബാംഗം സിസ്റ്റർ എൽസ എം .എസ് .ജെ ( ജനറൽ കൗൺസിലർ ഇവാൻജലൈസേഷൻ) മുഖ്യ പ്രഭാഷണം നടത്തി.

ജോയ് മൂങ്ങാമാക്കൽ, ജോണി പേമലയിൽ, ജോജോ കൊച്ചുകുന്നേൽ, ഫിലിപ്പ് ജെയിംസ്, ആൻറണി ജയിംസ്, ബേബി തകിടിപുറം, ബിനോയ് ഈരാത്തറ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്നു നടന്ന കലാ പരിപാടികൾക്ക് മാത്യു പെരിങ്ങല്ലൂർ , ജോന ആൻറണി , ഐവോൺ ജോജോ എന്നിവർ നേതൃത്വം നൽകുകയും വ്യക്തിഗത പ്രതിഭകളായി അലൈന ജോജോ, ഷൈജോ ടി ജോസ്, മെൽസി മാത്യു എന്നിവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ആൻറ്റച്ചൻ, കൊച്ചുറാണി, സണ്ണി എന്നിവർ പരിപാടികളുടെ ഏകോപനത്തിന് വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.

×