/sathyam/media/post_attachments/T0AkKq1VeBq0RPupQ4wi.jpg)
കരിമ്പ: മൊറാർജി കൾച്ചറൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഫാ.സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് സ്റ്റാൻ സ്വാമിയൂടെ അറസ്റ്റിനും മരണത്തിനും ഇടയാക്കിയതെന്നും ഭരണ ഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ ഓരോ പൗരനും ഉറപ്പുവരുത്താൻ കോടതികൾ ഇടപെടേണ്ട സമയം അതിക്രമിച്ചെന്നും അനുസ്മരണം യോഗം അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ വൈസ് പ്രസിഡന്റ് മാത്യു കല്ലടിക്കോട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വീരാൻ സാഹിബ് അധ്യഷത വഹിച്ചു. ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മരങ്ങോലി മുഖ്യ പ്രഭാഷണം നടത്തി.ജോസ് എത്തലിൽ, തോമസ് മൈലാടൂർ,കെ ജെ നൈനാൻ,കുര്യൻ തോട്ടുപുറം,ഇ.നാരായണൻ, ഹംസ,സി. ഗോപാലകൃഷ്ണൻ,ടെൻസി പീറ്റർ, സിബിച്ചൻ തോമസ്, ടി.സി.കൃഷ്ണദാസ്,ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു. ഫാ.സ്റ്റാൻ സ്വാമി അനുസ്മരണം കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ വൈസ് പ്രസിഡന്റ് മാത്യു കല്ലടിക്കോട് ഉദ്ഘാടനം ചെയ്യുന്നു.