കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധിക്കുകയും ലക്ഷദ്വീപ് നിവാസികൾ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

New Update

publive-image

മൊറയൂര്‍:ലക്ഷദ്വീപിൽ ജനാധിപത്യം പുനസ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങളും ഭരണനയങ്ങളും പിൻവലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധിക്കുകയും ലക്ഷദ്വീപ് നിവാസികൾ നടത്തുന്ന പോരാട്ടത്തിന് മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് പൂക്കോട്ടൂർ പോസ്റ്റ് ഓഫീസിന് മുൻപിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

Advertisment

ഭൂമിയും തൊഴിലും ഭക്ഷണവും നിഷേധിക്കുന്ന നടപടികളാണ് അഡ്മിനിസ്‌ട്രേറ്റർ സ്വീകരിച്ചുവരുന്നത് ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ടു ഡിസിസി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു.

കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപടിയിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഇഖ്ബാൽ കൊടക്കാടൻ, മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ എന്നിവർ ആശംസകൾ അറിയിച്ചു.

malappuram news
Advertisment