ഇന്ധന വിലയ്ക്കെതിരേ മൊറയൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

New Update

publive-image

മൊറയൂർ: ഇന്ധനവില വര്‍ധനവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മൊറയൂർ ഭാരത് പെട്രോൾ പമ്പിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം ഇരുചക്രവാഹനം ഉരുട്ടി കൊണ്ടും പെട്രോളും ഡീസലും അടിക്കാൻ വരുന്നവർക്ക് ഇന്ധന നികുതി തിരിച്ചു നൽകി കൊണ്ടും ബഹുമാനപ്പെട്ട കെപിസിസി നിർവാഹകസമിതി അംഗം പുളിക്കൽ അഹമ്മദ് എന്ന വല്യാപ്പു ഉദ്ഘാടനം ചെയ്തു.

Advertisment

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടിപി യൂസഫ് മുഖ്യപ്രഭാഷണം നടത്തി.

publive-image

പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന പ്രതിഷേധ പരിപാടിയിൽ മുക്കണ്ണൻ അബു, ആനക്കച്ചേരി മുജീബ്, ടി പി സലീം മാസ്റ്റർ, കെ കെ മുഹമ്മദ് റാഫി, സികെ അബ്ദുൽ റസാഖ് എന്ന കുട്ട്യാപ്പു, സികെ അബ്ദുൽ ജലീൽ, ചിന്നപ്പൻ മോങ്ങം, ഉണ്ണിപെരുവൻ മോങ്ങം, വിപി സുലൈമാൻ, ഫായിസ് പെരുമ്പിലായി, നൗഷാദ് ആനസ്സാൻ, ചിറ്റങ്ങാടൻ മൻസൂർ, ഷബീർ ഹുസൈൻ ടിപി, മുണ്ടോടൻ ഉവൈസ്, സൈഫുദ്ദീൻ അയ്യോളി, മുൻഷിർ പാറ, ശിഹാബ് മുണ്ടോടൻ, അനീഷ് ഇട്ടപാട്ട്, സർദാർ പലേകോട്, റാഷിക്ക് മൊറയൂർ, റിയാസ് തന്നിക്കൽ എന്നിവർ സമരത്തിന് നേതൃത്വം കൊടുത്തു.

രാജ്യാന്തര വിപണിയിലെ ക്രൂഡ് വില പറഞ്ഞ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ചു നികുതി വര്‍ധിപ്പിക്കുന്നതാണ് വില കയറാന്‍ കാരണം. ഒരു ലിറ്റര്‍ പെട്രോൾ, ഡീസൽ അടിക്കുന്നവർക്ക് കേന്ദ്രസർക്കാർ ഈടാക്കുന്ന 61 രൂപ നികുതി മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപഭോക്താക്കൾക്ക് തിരിച്ചു നല്കിക്കൊണ്ടു കൂടിയായിരുന്നു സമരം.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തുല്യമായ തുക ഈടാക്കുന്നു. അതില്‍ ഇളവ് അനുവദിച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസമാകും. എന്നാല്‍ ഇരു സര്‍ക്കാരുകളും അതിനു തയാറാകാത്തതില്‍ പ്രതിഷേധിച്ചാണു സമരം നടത്തുന്നതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ബഹുമാനപ്പെട്ട കെപിസിസി നിർവാഹകസമിതി അംഗം പുളിക്കൽ അഹമ്മദ് എന്ന വല്യാപ്പു പ്രസ്താവിച്ചു.

malappuram news
Advertisment