മൊറയൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ സത്യാഗ്രഹം ആരംഭിച്ചു

New Update

publive-image

മൊറയൂര്‍: സ്വർണ്ണ കള്ളക്കടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും നീതിപൂർവ്വമായ അന്വേഷണത്തിന് പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ടും വാലഞ്ചേരി അങ്ങാടിയിൽ മൊറയൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ സത്യാഗ്രഹം ആരംഭിച്ചു.

Advertisment

മൊറയൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ആനത്താൻ അജ്മൽ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ആനത്താൻ ഖദീജ സലാം, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സി ടി ഹംസ, നാലാം വാർഡ് മെമ്പർ പൂക്കോടൻ കരീമുദ്ധീൻ ഹാജി, ആറാം വാർഡ് മെമ്പർ വികെ ലൈല എന്നിവർ ഉപവാസത്തിന് നേതൃത്വം കൊടുത്തു.

malappuram news
Advertisment