'കൊച്ചു ടിവിയില്‍ റിലീസ് ചെയ്താല്‍ നല്ല കളക്ഷന്‍ കിട്ടും'; പ്രഭാസിന്റെ 'ആദിപുരുഷ്' ടീസറിന് ട്രോള്‍ പൂരം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രഭാസിന്റെ ‘ആദിപുരുഷ്’ ചിത്രത്തിന്റെ ടീസറിന് വിമര്‍ശനങ്ങളും ട്രോളുകളും. രാമായണത്തെ അടിസ്ഥാനമാക്കി ഓം റൗട്ട് ഒരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തില്‍ രാമാനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാന്‍ ആണ് വേഷമിടുന്നത്. കൃതി സനോന്‍ ആണ് സീതയായി എത്തുന്നത്.

ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്‌സ് നിലവാരമില്ലാത്തതാണെന്നാണ് പ്രധാന വിമര്‍ശനം. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നായിരുന്നു പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. 500 കോടിക്ക് ഇത്ര നിലവാരമില്ലാത്ത വിഎഫ്എക്‌സ് ആണോ ചെയ്തിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ എത്തിയ ടീസര്‍ റിയാക്ഷന്‍ വീഡിയോകളില്‍ മിക്കതിലും കണക്കറ്റ പരിഹാസമാണ്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും അങ്ങനെ തന്നെ. പോഗോ ചാനലിനോ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിനോ ഒക്കെയാവും ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമെന്നാണ് പ്രചരിക്കുന്ന ട്രോള്‍.

അതേസമയം, ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12 ന് ആണ് റിലീസ്. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Advertisment