കള്ളപ്പണം വെളുപ്പിക്കല്‍; കുവൈറ്റില്‍ ചില ‘സെലിബ്രിറ്റി’കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 2, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന ചില സെലിബ്രിറ്റികള്‍ക്ക് അവരുടെ വരുമാനം ഔദ്യോഗിക ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ച് തെളിയിക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ തെറ്റാണെന്നും ഇതിന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവിലെ സംഭവവികാസങ്ങള്‍ അനുസരിച്ച് മൂന്നു പ്രതികളെ മാത്രമാണ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ സാധ്യതയുള്ളൂവെന്നും മറ്റുള്ളവ നീട്ടിവയ്ക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രതികളെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പേരുകള്‍ ശരിയല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

×