/sathyam/media/post_attachments/yKiod8vMEVoVIw4W5Y3D.jpg)
കൊല്ലം: ആറാട്ടുപുഴയിൽ മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവ് നിലത്ത് വീണു മരിച്ചു. കൊല്ലം ചവറ ചിറ്റൂർ പൊന്മന പുത്തൻപുര കിഴക്കതിൽ ഗോകുലം ഗോപകുമാറിൻ്റെ ഭാര്യ ശോഭയാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ തീരദേശ പാതയിൽ ആറാട്ടുപുഴ തറയിൽകടവ് ഫിഷറീസ് ആശുപത്രിക്കു സമീപത്താണ് അപകടമുണ്ടായത്.
കാറ്ററിങ് ജോലിക്കാരിയായ ശോഭ ഇളയ മകൻ രാഹുലിനൊപ്പം രാമഞ്ചേരി ഭാഗത്തുള്ള കല്യാണവീട്ടിലേക്ക് പോകവേയാണ് അപകടം. ബൈക്ക് ഓടിക്കൊണ്ടിരിക്കെ കാൽവെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു പോയതാണ് അപകടത്തിന് കാരണം. തലയടിച്ചു റോഡിലേക്കു വീണ ഇവരെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഹുലിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.