കുഞ്ഞിനെ സാക്ഷിയാക്കി അമ്മ അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്തു… കുഞ്ഞിനെ താലോലിച്ച് ജഡ്ജ്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, November 15, 2019

വാഷിംഗ്ടണ്‍ :കുഞ്ഞിനെ സാക്ഷിയാക്കി അമ്മ അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അമ്മ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കുമ്പോള്‍ ഇവരുടെ കുഞ്ഞിനെ ജഡ്ജ് ആണ് പരിപാലിക്കുന്നത്.

വാഷിംഗ്ടണ്‍ ഡിസി സ്റ്റേറ്റ് കോര്‍ട്ട് അപ്പീല്‍സ് ജഡ്ജ് റിച്ചാര്‍ഡ് ഡിന്‍കിന്‍സാണ് കൈയില്‍ കുഞ്ഞിനെ താലോലിച്ച്‌ അഭിഭാഷകയായി ചുമതലയേല്‍ക്കുന്ന ജൂലിയാന ലാമറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലാമറിന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ സുഹൃത്ത് ആണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

സദസ്സില്‍ ഇരുത്തിയ മകനെ കണ്ടപ്പോള്‍ ജഡ്ജാണ് സത്യപ്രതിജ്ഞാ ചടങ്ങിന് കുഞ്ഞിനേയും സാക്ഷിയാക്കാമെന്ന് ആവശ്യപ്പെട്ടതായി ലാമര്‍ പറയുന്നു. പുതിയ അറ്റോണിയായ ലാമറിന്‍റെ മെന്‍ററായിരുന്നു ജഡ്ജ് ഡിന്‍കിന്‍സ്. ബെല്‍മോണ്ട് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലോയില്‍ നിയമം പഠിക്കുമ്പോള്‍ ജഡ്ജിയുടെ ക്ലര്‍ക്ക് ജോലികള്‍ ഇവര്‍ നിര്‍വ്വഹിച്ചിരുന്നു.

×