/sathyam/media/post_attachments/GBqQtROlWYs76WbL85oZ.jpg)
റോഡ് അപകടങ്ങൾ പതിവായ പാറോക്കോട് വില്ലേജ് ഓഫീസ് ഭാഗത്ത് മോട്ടോർ വാഹന വകുപ്പ്
ഉദ്യോഗസ്ഥരും കരിമ്പ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സന്ദർശിക്കുന്നു
മണ്ണാർക്കാട്: പാലക്കാട് ദേശീയ പാതയിൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ ഇതിനൊരു വിരാമമിടാൻ പരിശ്രമിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതിനായി റോഡ് സുരക്ഷ ബോധവൽക്കരണവും ട്രാഫിക് നിയമങ്ങൾ കർശനമാക്കുകയും വിവിധ പദ്ധതികൾ
നടപ്പാക്കുന്നതിന് വിദഗ്ദ്ധരുടെ ഉപദേശ നിർദേശങ്ങൾ തേടുകയുമാണ് ഉദ്യോഗസ്ഥർ.
ഇതിന്റെ ഭാഗമായി ജനപ്രതിനിധികളെ നേരിൽ കണ്ട് ചർച്ച നടത്തുകയും സേഫ് കേരള പദ്ധതിയുടെ ഭാഗമായി കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് ആക്ഷൻ പ്ലാൻ കൈമാറുകയും ചെയ്തു.
അപകടങ്ങൾ പതിവായ പാറോക്കോട് വില്ലേജ് ഓഫീസിനു മുമ്പിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും. ഡ്രൈവർമാരുടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾ പോലെ പ്രധാനമാണ്
റോഡിന്റെ നിർമിതിയിലെ കുഴപ്പങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളും. കരിമ്പ മേഖലയിൽ അപകടങ്ങൾ വളരെ കൂടുതലാണ്. വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ വ്യക്തമാക്കി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റെജി.പി.ജെ, മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ സാബിർ.എം, സജീവ്.വി.പി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമള കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ, കെ. ഗിരീഷ് കുമാർ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.