/sathyam/media/post_attachments/ZThMXih5HNHeoziJBIiu.jpg)
കൊച്ചി: പ്രതിസന്ധികള്‍ക്കും, തകര്‍ച്ചയിലും, പ്രണയത്തിലും,ലൈംഗികതയിലുമെല്ലാം ധീരമായി നേരിടുന്ന മൂന്ന് സ്ത്രീകളെക്കുറിച്ച് പറയുന്ന ആന്തോളജി ചിത്രം 'ആണും പെണ്ണും' ജൂണ്‍ 30 മുതല്‍ നീസ്ട്രിമില്‍ പ്രദര്‍ശനത്തിനെത്തുന്നു.
സാഹചര്യങ്ങള്‍ കൊണ്ടും, കാലഘട്ടം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന മൂന്ന് സ്ത്രീ കഥാപാത്രങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. പി. കെ. പ്രൈം പ്രൊഡഷന്‍സിന്റെ ബാനറില്‍ രാജീവ് രവി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആഷിഖ് അബു, വേണു, ജെയ് കെ എന്നിവരാണ്.
സംയുക്ത മേനോന്‍, ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, പാര്‍വ്വതി, റോഷന്‍ മാത്യു, ദര്‍ശന രാജന്‍, കവിയൂര്‍ പൊന്നമ്മ, നെടുമുടി വേണു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്തോഷ് എച്ചിക്കാനം, ഉണ്ണി ആര്‍, വേണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍. ഛായാഗ്രഹണം ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍. എഡിറ്റിംഗ് സൈജു ശ്രീധരന്‍, ബീന പോള്‍, ഭവന്‍ ശ്രീകുമാര്‍. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം.