കുവൈറ്റില്‍ 60 വയസിന് മുകളിലുള്ള പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് എംപി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 60 വയസിന് മുകളിലുള്ള പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് 2,000 കെ.ഡി നല്‍കണമെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിനോട് എംപി അദ്‌നാന്‍ അബ്ദുല്‍സമദ് ആവശ്യപ്പെട്ടു.

ജനസംഖ്യയിലെ അസന്തുലിതാവസ്ഥാ പ്രശ്‌നത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം പുറപ്പെടുവിച്ചതെന്നും, ഇത് സാങ്കേതിക സേവനങ്ങളുടെ ചെലവ് വര്‍ധിപ്പിക്കുമെന്നും അദ്‌നാന്‍ അബ്ദുല്‍സമദ് പറഞ്ഞു.

Advertisment