New Update
Advertisment
കുവൈറ്റ്: രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയും കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, സാഹിത്യ, പരിസ്ഥിതിസംരക്ഷണ, പഥങ്ങളിലെ നിറസാന്നിധ്യവും മാതൃഭൂമി ദിനപത്രത്തിന്റെ എംഡിയുമായ എം പി വീരേന്ദ്രകുമാറിന്റെ വേർപാടിൽ കല(ആർട്ട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചിച്ചു
മനുഷ്യന്റെയും പ്രകൃതിയുടേയും പക്ഷത്തുനിന്ന് പ്രവർത്തിച്ച കേരള രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് ആചാര്യനായ മഹാനായ നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത് എന്ന് അനുശോചന സന്ദേശത്തിൽ കല(ആർട്ട്) കുവൈറ്റ് പ്രെസിഡന്റ് മുകേഷ്, ജനറൽ സെക്രട്ടറി ശിവകുമാർ എന്നിവർ പറഞ്ഞു.