ശിവ കാർത്തികേയൻ നയൻതാര ഒന്നിക്കുന്ന 'മിസ്റ്റർ ലോക്കൽ' ട്രെയ്‌ലർ

author-image
ഫിലിം ഡസ്ക്
New Update

publive-image

തമിഴകത്തിന്റെ ഇഷ്ടതാരങ്ങളായ നയൻ താരയും ശിവ കാർത്തികേയനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മിസ്റ്റർ ലോക്കലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം നര്‍മ്മ മുഹൂര്‍ത്തങ്ങളും ട്രെയ്‌ലറിൽ ഇടംനേടിയിട്ടുണ്ട്. സ്പോർട്സിന് പ്രാധാന്യം നൽകികൊണ്ട് ചിത്രീകരിക്കുന്ന സിനിമയിൽ കായിക പ്രേമിയായ മനോഹർ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. മിസ്റ്റർ ലോക്കലിൽ ശിവകാർത്തികേയന്റെ നായികയായി വേഷമിടുന്നത് നയൻ താരയാണ്. കീർത്തന എന്ന കഥാപാത്രമായാണ് നയൻ താര എത്തുന്നത്.

Advertisment

മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ രാധിക ശരത്കുമാര്‍, തമ്പി രാമയ്യ, സതീഷ്, യോഗി ബാബു, റോബോ ശങ്കര്‍, ഹരിജ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിസ്റ്റർ ലോക്കലിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രാജേഷ് എം ആണ്. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഹിപ് ഹോപ് തമിഴയാണ്. ഛായാഗ്രഹണം ദിനേഷ് കൃഷ്ണന്‍ ബി.

Advertisment