കണ്ണൂരില്‍ പ്രചരണ ബോർഡ് കെട്ടുന്നതിനിടെ എംഎസ്എഫ് നേതാവ്‌ ഷോക്കേറ്റ് മരിച്ചു

New Update

publive-image

Advertisment

കണ്ണൂര്‍: കണ്ണൂരില്‍ പ്രചരണ ബോർഡ് കെട്ടുന്നതിനിടെ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് മുൻസിപ്പൽ ട്രഷറർ ചാവശ്ശേരിയിലെ യു പി സിനാനാ (23)ണ് മരണപ്പെട്ടത്. പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം 19 ആം മൈലിൽ കൊടി തോരണം കെട്ടുന്നതിനിടെയാണ് സംഭവം.

ബഷീറുദ്ദീനാണ് പിതാവ്. മാതാവ് യു.പി സുഹ്റ. സിറാസി, ഷഹ്സാദ്, സഹ്ഫറ, ഇർഫാൻ സഹോദരങ്ങളാണ്.

Advertisment