/sathyam/media/post_attachments/zddeaw7tD0pzljMfZjRp.jpg)
മുംബൈ: മുംബൈയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെയും തൊഴിലാളികളെയും ഉടൻതന്നെ കേരളത്തിൽ എത്തിക്കുവാൻ എം എസ് ആർ ടി സി ബസ് ഏർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം പി സി സി ) സെക്രട്ടറി ജോജോ തോമസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ വിവിധ നോഡൽ ഓഫിസർമാരുടെ അടുക്കൽ പേർ രജിസ്റ്റർ ചെയ്തവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ മുംബൈയിൽ നിന്നുള്ള വിദ്യാർഥികളും പിന്നീട് ജോലി നഷ്ടപ്പെട്ട് വിവിധ സ്ഥലങ്ങളിൽ കഴിയുന്ന നേഴ്സുമാരെയും നാട്ടിലെത്തിക്കും.
തുടർന്ന് മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന മലയാളികൾ ആയിട്ടുള്ള തൊഴിലാളികള കേരളത്തിന്റെ അതിർത്തിയിൽ എത്തിക്കും. കേരള സർക്കാരിന്റെ അനുമതി ലഭിക്കുന്ന തനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും.
സ്വന്തമായി വാഹന സൗകര്യം ഇല്ലാത്തതിൻ്റെ പേരിൽ മലയാളികളെ കേരള സർക്കാർ അവഗണിക്കുന്നത് വേദനാജനകമാണ്. വിവിധ കലക്ടർമാരോടും എം എസ് ആർ ടി സി അധികാരികളും ഇതിനോടകം തന്നെ സംസാരിച്ചു കഴിഞ്ഞു.
കിലോമീറ്ററിന് 44 രൂപ നിരക്കിൽ ബസ് ഓടിക്കാം എന്നാണ് ലഭിച്ചിരിക്കുന്ന അറിയിപ്പ്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ഉള്ള ബസ്സുകൾ വിട്ടു തരാം എന്ന് അവർ ഉറപ്പു നൽകിയിട്ടുണ്ട്. ഒരു ബസ്സിൽ 22 യാത്രക്കാരെ മാത്രമേ അനുവദിക്കൂ.
ഇവരെ നാട്ടിലെത്തിക്കുന്നതിന് ഉള്ള ചിലവ് കേരള സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെടും.
ഗവൺമെൻറ് താല്പര്യം കാണിക്കാത്ത സാഹചര്യമുണ്ടായാൽ മറ്റു മാർഗങ്ങൾ സ്വീകരിക്കും എന്നും ജോജോ തോമസ് പറഞ്ഞു
മുംബൈയിലെ പ്രത്യക സാഹചര്യം മനസിലാക്കി എത്രയും വേഗം മലയാളികളെ നാട്ടിലെത്തിക്കുന്നതിൻ്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ പോകുവാൻ താല്പര്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കും. ഇതിനു വേണ്ടി നോഡൽ ഓഫിസർമാരുടെ സഹായം തേടും
നോർക്കയിൽ രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് മഹാരാഷ്ട്രാ സർക്കാരിന് കൈമാറണമെന്നും ട്രയിൻ സർവ്വീസ് തുടങ്ങുവാൻ കേരളാ സർക്കാർ മുൻകൈ എടുക്കണമെന്നും മുൻപ് കേരളാ മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചിരുന്നു.
.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us