/sathyam/media/post_attachments/YxTywDJilSMeV1qHRyTd.jpg)
കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ് ബിലാത്തികുളം ശിവക്ഷേത്ര ദർശനത്തിന് ശേഷം കാരപ്പറമ്പ് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കാരപ്പറമ്പ്, ബിലാത്തികുളം, വെസ്റ്റ്ഹിൽ, കടുങ്ങോഞ്ചിറ എന്നിവിടങ്ങളിൽ ഗൃഹസമ്പർക്കം നടത്തി.
/sathyam/media/post_attachments/vApuFlLoxwPopGgbs1Yq.jpg)
ഉച്ചക്ക് കോട്ടൂളിയിൽ നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്തതിനു ശേഷം വണ്ടിപ്പേട്ട, കാട്ടുവയൽ കോളനി, അശോകപുരം, തിരുത്തിയാട്, കൊട്ടാരം റോഡ്, എരഞ്ഞിപ്പാലം, കോട്ടൂളി സെൻറർ, ചേവരമ്പലം, കുടിൽ തോട് എന്നിവിടങ്ങളിൽ സമ്പർക്കം നടത്തി മാലാടത്ത് താഴത്ത് സമാപിച്ചു.
പാർട്ടി ജില്ലാ സെക്രട്ടറി എം രാജീവ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പിഎം ശ്യാം പ്രസാദ്, പി.രമണി ഭായ്, മണ്ഡലം പ്രസിഡണ്ട് കെ ഷൈബു എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.