കുവൈറ്റ് മുബാറക് ആശുപത്രിയില്‍ പുതിയ സൈക്കോതെറാപ്പി, സൈക്യാട്രി ക്ലിനിക്കുകള്‍ അടുത്തയാഴ്ച മുതല്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, January 18, 2021

കുവൈറ്റ് സിറ്റി: മുബാറക് ആശുപത്രിയില്‍ അടുത്തയാഴ്ച എട്ട് ഫിസിയോതെറാപ്പി, സൈക്യാട്രി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. മഹ്ദി അല്‍ ഫദ്‌ലി പറഞ്ഞു.

ക്ലിനിക്കുകളില്‍ നഴ്‌സിങ് റൂം, ഓക്‌സിലറി മെഡിക്കല്‍ സര്‍വീസുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി അന്തിമ പണികള്‍ ഇപ്പോള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

×