കേളി അനുസ്മരണ യോഗം സംഘടിപ്പിച്ചു

author-image
admin
New Update

publive-image

റിയാദ് : വാഹനാപകടത്തിൽ മരണപ്പെട്ട കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ വാദിലബൻ യൂണിറ്റ്‌ അംഗമായിരുന്ന മുഹമ്മദ് ഷാന്റെയും ഭാര്യ ഹസീനയുടെയും വിയോഗത്തിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം ചേർന്നു. കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിനു സമീപം മുഹമ്മദ് ഷാനും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെയ്നർ ലോറിക്ക് അടിയിൽ പെട്ടാണ് അപകടം ഉണ്ടായത്. ഇരുവരും അപകടസ്ഥലത്തു തന്നെ മരണപ്പെട്ടു. മുഹമ്മദ് ഷാൻ 4 വർഷമായി വാദിലബനിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.

Advertisment

യൂണിറ്റ് പരിധിയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കേളി ബദിയ ഏരിയ വൈസ് പ്രസിഡണ്ട് പ്രസാദ് വഞ്ചിപ്പുര അധ്യക്ഷനായിരുന്നു. കേളി പ്രസിഡണ്ട് ചന്ദ്രൻ തെരുവത്ത്, ഏരിയ ട്രഷറർ പി.എം.മുസ്തഫ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ അലി കെ വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കൺവീനർ മധു പട്ടാമ്പി, ഏരിയ കമ്മറ്റി അംഗം സരസൻ, സൗദി പൗരൻ ആയിത് ഷഹരി എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.

Advertisment