/sathyam/media/post_attachments/LyohQwz5kIofEXZAwtTj.jpg)
പൂജപ്പുര പിഡബ്ല്യുഡി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി മുഹമ്മദ് റിയാസ്. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം നടന്നത്. മന്ത്രി ഓഫീസില്‍ എത്തിയപ്പോള്‍ രണ്ട് ഓവര്‍സിയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചീഫ് എന്‍ജിനീയര്‍ അടിയന്തരമായി ഓഫീസിലെത്തണമെന്ന് നിര്‍ദേശിച്ചാണ് മന്ത്രി മടങ്ങിയത്.ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
നിരവധി പരാതികളാണ് നേരിട്ട് ലഭിച്ചത്. ഓഫീസില്‍ എത്തുന്നവരോട് മോശമായി പെരുമാറുന്നുയെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണ്. ഇത്തരം തെറ്റായ പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്നും മന്ത്രി റിയാസ് അഭിപ്രായപ്പെട്ടു.
"ഓഫീസുമായി ബന്ധപ്പെട്ട് തുടർച്ചയായ പരാതികളാണ് ജനങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. വന്നാൽ ഓഫീസിൽ ആരും ഇല്ല, ഓഫീസ് അടച്ചിടുന്നു എന്നാണ് പരാതി. ഇത് തുടർച്ചയായി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കൂടുതൽ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്. പരിശോധനയിൽ പരാതി ന്യായമാണെന്ന് കണ്ടെത്തിട്ടുണ്ട്. അറ്റൻഡൻസ് രജിസ്റ്റർ, മൂവ്മെന്റ് രജിസ്റ്റർ, ഡെയ്ലി കാഷ് രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, ഇ ഓഫീസ് പ്രോഗ്രസ്, ഇതിൽ ഇ ഓഫീസ് പ്രോഗ്രസ് ഒഴികെ മറ്റു നാലെണ്ണവും പരിശോധിച്ചു. പരിശോധിച്ചതിൽ ചില കാര്യങ്ങൾ വസ്തുതയാണെന്ന് തോന്നി. ചീഫ് എൻജിനീയർ കൂടി വരേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ ഒട്ടേറെ പ്രവൃത്തികൾ ഇവിടെ ഉണ്ട്. ആ പ്രവൃത്തികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്ന് വരുന്നവർക്കും ഇത്തരത്തിൽ ഉള്ള സമീപനം ഉണ്ട് എന്ന പരാതികളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us