ദമ്മാം: ദമ്മാമിൽ ഉറക്കത്തിനിടെ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പാലം അത്തിക്കാവിൽ മുഹമ്മദ് ശരീഫ് (44)ന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ദമ്മാമിൽ മറവ് ചെയ്യും.
/sathyam/media/post_attachments/ultYtak53W7VuKsvuwQv.jpeg)
എട്ട് വർഷത്തോളമായി ജിദ്ദയിൽ റെഡിമെയ്ഡ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ശരീഫ് ഒരു വർഷം മുമ്പാണ് സ്ഥാപനത്തിന്റെ ദമ്മാം ബ്രാഞ്ചിലേക്ക് മാറിയത്.
ഏതാനും ദിവസം മുമ്പ് ശരീഫിന്റെ ഉമ്മ നാട്ടിൽ മരണപ്പെട്ടി രുന്നു. അതിന് ശേഷം വളരെ ദുഃഖിതനായി കാണപ്പെട്ടിരുന്ന തായി സുഹൃത്തുക്കൾ പറഞ്ഞു. രണ്ട് ദിവസം മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്ഥാപനയുടമയോട് സംസാരിക്കുകയും രണ്ട് ദിവസത്തിനകം നാട്ടിൽ പോകാൻ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ആരോഗ്യ ഇൻഷൂറൻസ് കാലാവധി കഴിഞ്ഞതിനാൽ ആശുപത്രിയിൽ പോവാതെ മെഡിക്കൽ ഷോപ്പിൽ നിന്നും ഗ്യാസ്ട്രബിളിനുള്ള ഗുളിക വാങ്ങിക്കഴിച്ചിരുന്നു. ഇന്നലെ പ്രഭാത നിസ്കാര ശേഷം കിടന്നുറങ്ങിയ ശരീഫ് രാവിലെ ഡ്യൂട്ടി സമയമായിട്ടും കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വന്ന് വിളിച്ചപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. തുടർന്ന് പോലീസ് എത്തി പ്രാഥമിക പരിശോധന നടത്തുകയും മൃതദേഹം ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു.
അത്തിക്കാവിൽ മമ്മദ് കുട്ടിയാണ് പിതാവ്. ഭാര്യ ഹഫ്സത്ത്. രണ്ട് പെൺകുട്ടികളും ഒരു മകനുമുണ്ട്.ശരീഫിന്റെ ജേഷ്ഠൻ മുഹമ്മദും സഹോദരപുത്രനും ദമ്മാമിൽ എത്തിയിട്ടുണ്ട്. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരാണ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us