ടൈഗര്‍ ഷ്രോഫിന് ആത്മീയ മുഖമില്ല, വമ്പന്‍ താരങ്ങള്‍ വേണമെന്ന് മുകേഷ് ഖന്ന

ഫിലിം ഡസ്ക്
Wednesday, April 8, 2020

പലരുടെയും കുട്ടിക്കാലം ആനന്ദകരമാക്കിയ സൂപ്പര്‍ ഹീറോയാണ് ‘ശക്തിമാന്‍’. 1997 മുതല്‍ 2005 വരെ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തശക്തമിമാന്‍ സീരിയലിന് ആരാധകര്‍ ഏറെയായിരുന്നു. ലോക്ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ ശക്തിമാന്‍ സീരിയല്‍ പുനസംപ്രേഷണം ആരംഭിക്കണമെന്ന ആവശ്യവും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

 

 

ശക്തിമാന് സീക്വല്‍ നിര്‍മ്മിക്കുമെന്ന കാര്യം സീരിയലിലെ ശക്തിമാനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇതോടെ ശക്തിമാനായി നടന്‍ ടൈഗര്‍ ഷ്രോഫ് നന്നായിരിക്കും എന്നായി സോഷ്യല്‍ മീഡിയ. എന്നാല്‍ ശക്തിമാനാകാന്‍ ടൈഗര്‍ ഷ്രോഫിന് ആത്മീയമായ മുഖമില്ലെന്നാണ് മുകേഷ് ഖന്നയുടെ അഭിപ്രായം.

ആക്ഷനുകള്‍ കൊണ്ടല്ല സൂപ്പര്‍ പവര്‍ കൊണ്ടാണ് ശക്തിമാന്‍ പ്രശ്‌സതനായത് എന്ന് മുകേഷ് ഖന്ന മുംബൈ മിററിനോട് പറഞ്ഞു. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ എന്നീ വമ്പന്‍ താരങ്ങളെയാണ് ശക്തിമാനാകാന്‍ യോജിക്കുന്നത് എന്നും മുകേഷ് ഖന്ന വ്യക്തമാക്കി.

×