/sathyam/media/post_attachments/Pgjstq561nDUnvbOTYT8.jpg)
മലമ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്നു് കടുക്കാം കുന്നം നിലംപതി പാലം പരിസരത്തെ മുക്കൈ പുഴയിൽ നീരൊഴുക്ക് ആരംഭിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രളയ സമയത്ത് പുഴ കരകവിഞ്ഞൊഴുകി ഗതാഗത തടസ്സവും പരിസരത്തെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.
/sathyam/media/post_attachments/EPjvda3pEhreEkDMPHhz.jpg)
പുഴയിൽ ചെളിയും കുളവാഴകളും മറ്റു മാലിന്യങ്ങളും നിറഞ്ഞതുകൊണ്ടാണ് ക്രമാതീതമായി വെള്ളം കയറാൻ കാരണമെന്ന തിരിച്ചറിവാകാം ഇപ്പോൾ ചെളിയും കുളവാഴയും മറ്റും നീക്കി വൃത്തിയാക്കിയതെന്നു് പരിസരവാസികൾ പറഞ്ഞു.