സമസ്തയുടെ തല മുതിർന്ന പ്രവർത്തകൻ ആലുറിലെ മുക്രി അഹ്മ്മദ് ഹാജി അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

ബോവിക്കാനം: സമസ്തയുടെ ആലൂറിലെ തല മുതിർന്ന അംഗം മുക്രി അഹ്മദ് ഹാജി (84) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 8.50 ന് സ്വവസതിയിൽ വെച്ചായിരുന്നു മരണപെട്ടത് വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് ദീർഘകാലമായി വിശ്രമത്തിലായിരുന്നു.

Advertisment

ആലൂർ ജുമാമസ്‌ജിദ് പ്രസിഡണ്ട്, മീത്തൽ ആലൂർ ഉമറുൽ ഫാറൂഖ് മസ്ജിദ് പ്രസിഡണ്ട്, ദീർഘകാലം ബാവിക്കര ജമാഅത്ത് കമ്മിറ്റി ഉപാധ്യക്ഷൻ, മുളിയാർ പഞ്ചായത്ത് ആലൂർ വാർഡ് മുസ്ലിം ലീഗ് ട്രഷറർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

പരേതരായ മുക്രി അബ്ദുൾ ഖാദർ,ആയിശ എന്നിവർ മാതാപിതാക്കളാണ് ഖദീജയാണ് ഭാര്യ മക്കളില്ല പരേതരായ മുഹമ്മദ്, മൊയ്തു, അബ്ദുല്ല, അബ്ദുൾ റഹ്മാൻ ഹാജി,ഉമ്മർ, മഹ്മൂദ്, അബൂബക്കർ ,ഇബ്രാഹിം, ഖദിജ, ഹമീദ് എന്നിവർ സഹോദരങ്ങളാണ്.

Advertisment