മദര്‍ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്‍റെ സന്തോഷം പങ്കുവെച്ച് നടി മുക്ത

ഫിലിം ഡസ്ക്
Sunday, October 13, 2019

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി മുക്ത. വിവാഹതോടെ സിനിമയില്‍ നിന്നും താരം മാറി നിന്നെങ്കിലും ന്നും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്‍റെ സന്തോഷത്തെക്കുറിച്ച്‌ വ്യക്തമാക്കി എത്തിയിരിക്കുകയാണ് മുക്ത ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മുക്ത ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്.

അമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്ത പെടുമ്പോള്‍ എല്ലാവരെയും പോലെ ഒരുപാട് സന്തോഷിക്കുന്ന വ്യക്തി ആണ്‌ ഞാനും. ആദ്യം ഒക്കെ അമ്മയെ കുറിച്ച്‌ കേട്ടപ്പോള്‍ കൂടുതല്‍ കൂടുതല്‍ അമ്മയുടെ ജീവിതം അറിയാന്‍ ശ്രമിച്ചു. അമ്മയുടെ കഥ വായിച്ചു. അറിഞ്ഞപ്പോള്‍ ഒരുപാട് സ്നേഹം തോന്നി.

അന്ന് മുതല്‍ ഇന്ന് വരെമ്പോള്‍ ഞാന്‍ ഓടി അമ്മയുടെ അടുത്ത് അമ്മയുടെ വീട്ടില്‍ പോയി പ്രാര്‍ത്ഥിക്കുന്നു പറഞ്ഞു അറിയിക്കാന്‍ വയ്യാ വല്ലാത്തൊരു സന്തോഷവും സമാധാനവും ആണ്‌ പിന്നെ, എല്ലാ സങ്കടങ്ങളും മറന്നു മനസു ശാന്തo ആവും. എന്‍റെ അറിവില്‍ അമ്മയെ ഒരുപാട് പേര് അറിഞ്ഞിരുന്നില്ല. അമ്മയെ ലോകം അറിയാന്‍ ഈ വിശുദ്ധ പദവി സഹായിക്കും.

കുടുംബങ്ങളുടെ മധ്യസ്‌ഥ എല്ലാ കുടുംബങ്ങളിലും അമ്മയുടെ പ്രാര്‍ത്ഥന ദിവസവും ചൊല്ലുക. അമ്മയോട് പ്രാര്‍ത്ഥിക്കുക അമ്മ ഈശോയോടു പറഞ്ഞു നമ്മളെ സഹായിക്കും എന്‍റെ ഉറപ്പ്. എല്ലാവരും പുത്തന്‍ചിറ അമ്മയുടെ വീട്ടില്‍ ഒന്നു പോയി നോക്കു.

അമ്മയെ കൂടുതല്‍ അറിയാന്‍ സഹായിക്കും സിഡി.. കാണുക. എപ്പോഴും ഈശോയോടു ചേര്‍ന്ന് നില്‍ക്കണം എന്ന ആഗ്രഹവും പ്രാര്‍ത്ഥനകളും ഈശോ സാധിച്ചു കൊടുത്തു കുഞ്ഞ് ത്രേസ്യ കുട്ടിക്ക്. അമ്മേ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേയെന്നായിരുന്നു മുക്ത കുറിച്ചത്.

×