മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയണം ഇത്രയും നാണം കെട്ട ഒരു കെ.പി.സി.സി അദ്ധ്യക്ഷൻ ഉണ്ടായിട്ടുണ്ടോ ?

Saturday, April 10, 2021

കേരളത്തിലെ കോൺഗ്രസുകാർ ആലോചിക്കണം. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഇടതുമുന്നണി വോട്ട് ഇരക്കുന്ന ഒരു കെ.പി.സി.സി. അദ്ധ്യക്ഷൻ.ഇത്രയും തരം താണ ഒരു പ്രസ്താവന നടത്തിയ മുല്ലപ്പള്ളിയെ അന്തസ്സുള്ള കോൺഗ്രസ് പ്രവർത്തകർക്ക് എങ്ങിനെ അംഗീകരിക്കാനാവും?. പെരിയയിൽ പൈശാചികമായ കൊല ചെയ്യപ്പെട്ട കൃപേഷിനേയും ശരത് ലാലിനേയും മുല്ലപ്പള്ളി ഓർമ്മിച്ചില്ല?

അരിയിൽ ഷുക്കൂർ എന്ന യുവാവിനെ വിചാരണ ചെയ്ത് അരിഞ്ഞ് വീഴ്ത്തിയത് മുല്ലപ്പള്ളി ഓർമ്മിച്ചില്ലേ? മാർക്സിസ്റ്റ് പാർട്ടിയുമായി നിരന്തരം യുദ്ധം ചെയുന്ന കണ്ണൂരിലെ കെ.സുധാകരൻ എന്ന നേതാവിനെ മുല്ലപ്പള്ളി ഓർമ്മിച്ചില്ലേ?

മുല്ലപ്പള്ളി നാണമില്ലാതെ ഇടത് വോട്ടിന് കെഞ്ചിയപ്പോൾ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് എന്ന ദേശീയ പാർട്ടിയാണ് ഇവിടെ നാണം കെട്ടത്.
മുല്ലപ്പള്ളി കെ.പി.സി.സി. പ്രസിഡന്റായ സമയം മുതൽ അദ്ദേഹം നടത്തിയ ഓരോ പ്രസ്താവനകളും കേരളത്തിലെ കോൺഗ്രസിനെ തളർത്തിയിട്ടേയുള്ളു.
ഇതു പോലെ തന്നെയായിരുന്നു വി.എം.സുധീരനും.

അദ്ദേഹത്തിന്റെ നിലപാടാണ് ഉമ്മൻചാണ്ടി സർക്കാരിന് ഭരണ തുടർച്ച ഇല്ലാതാക്കിയത്. പാർട്ടിയോടും പ്രവർത്തകരോടും സമൂഹത്തോടും യാതൊരു ബാധ്യതയുമില്ലാത്ത ഇത്തരം നേതാക്കൾ ആണ് കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കുന്നത്. സത്യത്തിൽ മുല്ലപ്പള്ളി പാർട്ടിക്ക് ബാധ്യതയാണ്. എത്രയും വേഗം ഇദ്ദേഹത്തെ കേരളത്തിലെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് ഇല്ലാതാവും

 

തിരുമേനി

×