New Update
കുവൈറ്റ് സിറ്റി: സ്വീഡനില്‍ നിന്നുള്ള എല്ലാത്തരം പക്ഷിയിറച്ചികളും, മുട്ടകളും ഇറക്കുമതി ചെയ്യുന്നത് കുവൈറ്റ് തത്കാലത്തേക്ക് നിരോധിച്ചു. സ്വീഡനില്‍ 'ഏവിയന്‍ ഇന്‍ഫ്‌ളുവന്‍' റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇത്. 70 ഡിഗ്രി താപനിലയില്‍ ചൂടാക്കിയവ ഒഴികെയുള്ളവ സ്വീഡനില്‍ നിന്ന് ഇറക്കുമതി ചെയ്യരുതെന്ന് ഭക്ഷ്യസുരക്ഷ ഉന്നത സമിതി സെക്രട്ടറി ഏദല്‍ അല്‍ സുവൈറ്റ് പറഞ്ഞു.
Advertisment
അതേസമയം, കുവൈറ്റിലെ മുള്ളറ്റ് (കണമ്പ്) മത്സ്യബന്ധന സീസണ്‍ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ അഫയേഴ്‌സ് ആന്‍ഡ് ഫിഷ് റിസോഴ്‌സസ് വക്താവ് തലാല്‍ അല്‍ ദൈഹാനി പറഞ്ഞു. നവംബര്‍ വരെയാണ് മുള്ളറ്റ് സീസണ്‍.