മുംബൈ- കുർള ടെർമിനസിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ വിവരം കേരള സർക്കാരിനെ അറിയിച്ചിരുന്നില്ല എന്നുള്ള വാദം അടിസ്ഥാനരഹിതം: എം പി സി സി സെക്രട്ടറി ജോജോ തോമസ്

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, May 24, 2020

മുംബൈ: മുംബൈയിലെ കുർള ടെർമിനസിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ വിവരം കേരള സർക്കാരിനെ അറിയിച്ചിരുന്നില്ല എന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്ന് എം പി സി സി സെക്രട്ടറി ജോജോ തോമസ് അറിയിച്ചു.

മെയ് 22 ന് രാത്രി 9.50 നാണ് ട്രെയിൻ പുറപ്പെട്ടത്. മെയ് 19ന് ട്രെയിനിലെ യാത്രികരുടെ പൂർണ്ണവിവരം കേരള സർക്കാരിനെ മുംബൈ, മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു. ഈ മെയിലിനും ഇതിന് മറുപടിയായി കേരള സർക്കാർ അയച്ച മെയിലും കൈവശമുണ്ട്.

തുടർന്ന് കേരളത്തിലെ കോവിഡ് മഹാരാഷ്ട്ര ചാർജുള്ള നോഡൽ ഓഫീസർ ശ്രീവിദ്യാ ജോഷി ഐ എ എസും മഹാരാഷ്ട്രയിലെ കുർ ള സ്റ്റേഷൻ സോൺ നോഡൽ ഓഫീസർ ഡി .സി.പി.സന്ദീപ് കർക്കെയും തമ്മിൽ നിരവധി വട്ടം ചർച്ചകൾ നടന്നു.
തുടർന്ന് ആണ് കേരളത്തിൻറെ സംസ്ഥാന നോഡൽ ഓഫീസറും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹയും മഹാരാഷ്ട്രയുടെ യുടെ സംസ്ഥാന നോഡൽ ഓഫീസറും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ
ഡോ. നിതിൻ കരീറും തമ്മിലും സംസാരിച്ചു.

ഇതിനുശേഷം ആലപ്പുഴ കാസറഗോഡ് ,കൊല്ലം
കളക്ടർ അടക്കമുള്ള നിരവധി ജില്ലാ ഭരണാധികാരികൾ യാത്രക്കാരുടെ ടീം ക്യാപ്റ്റനുമായി പലവട്ടം ബന്ധപ്പെടുകയും ജില്ല തിരിച്ചുള്ള ലിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. അവരുടെ അഭ്യർത്ഥന പ്രകാരം മുഴുവൻ ലിസ്റ്റും അയച്ചു കൊടുത്തു. ഇതിനും തെളിവുകളുണ്ട്.

എന്നാൽ അവസാന നിമിഷം ഈ ട്രെയിൻ വരാതിരിക്കാനുള്ള തരത്തിലുള്ള ശ്രമങ്ങളാണ് കേരളത്തിൻറെ ഭാഗത്തുനിന്ന് ഉടനീളം ഉണ്ടായത്. സതേൺ റെയിൽവേയെ സ്വാധീനിച്ചും ഈ ട്രെയിൻ ഒഴിവാക്കാൻ ശ്രമിച്ചു .മുഴുവൻ ചിലവും മഹാറാഷ്ട്ര സർക്കാർ റെയിൽവേക്ക് അടച്ച് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുവാൻ ശ്രമം നടത്തുന്നതിനിടയിൽ ഇത്തരം ഒരു നീക്കം നടത്തിയത് ആശങ്ക ഉളവാക്കി, മഹാരാഷ്ട്രാ സർക്കാരിൻ്റെയും ശ്രീ ബാലാ സാഹിബ് തോറാട്ടിൻ്റെ ശ്രമത്തിൻ്റെ ഭാഗമായി വിഷമത അനുഭവിച്ച ഒരു കൂട്ടം മലയാളികൾക്ക് നാട്ടിലെത്തുവാൻ സാധിച്ചു.

എന്തുകൊണ്ടാണ് മുംബൈയിൽ കുടുങ്ങിക്കിടന്ന മലയാളികൾ തിരിച്ചെത്തുന്നതിന് കേരളം ഇത്രയേറെ വിമുഖത കാണിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യർത്ഥനപ്രകാരം ട്രെയിനു വേണ്ടി മുഴുവൻ പണവും നൽകിയത് മഹാരാഷ്ട്ര സർക്കാരാണ്. ഇവർക്ക് വെള്ളവും ഭക്ഷണവും അടക്കം നൽകി സാമൂഹിക അകലം പാലിച്ചാണ് ട്രെയിനിൽ കയറ്റി വിട്ടത്. റെഡ് സോണിൽ നിന്നുള്ള വണ്ടി ആയതുകൊണ്ട് 1600 പേരെ കയറ്റാവുന്ന ട്രെയിനിൽ 1000 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്.

യാത്രക്കാരെല്ലാം മാസങ്ങൾക്കുമുമ്പേ നോർക്കയിൽ രജിസ്റ്റർ ചെയ്തവരാണ്. ഇവിടെ കുടുങ്ങി കിടക്കുന്ന വരെയും ചികിത്സയ്ക്ക് എത്തിയവരെയും വിദ്യാർത്ഥികളെയും ഗർഭിണികളെയും നാട്ടിൽ എത്തിക്കാൻ കേരള സർക്കാർ മുൻകൈയെടുക്കണമെന്ന് നിരവധി അപേക്ഷകൾ നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേരളസർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെയാണ് എം പി സി നേതൃത്വം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ നിർദ്ദേശാനുസരണം സംസ്ഥാന സർക്കാരിനെ സമീപിച്ചതും ഈ ട്രെയിൻ ഏർപ്പാട് ചെയ്തതും.

എന്നാൽ മുംബൈയിൽ നിന്ന് എത്തിയവരെല്ലാം രോഗികളാണ് എന്ന തരത്തിൽ ഒരു കൂട്ടം ആൾക്കാർ നടത്തുന്ന പ്രചാരണം വെറുപ്പിനെ രാഷ്ട്രീയമാണ് സൃഷ്ടിക്കുന്നത്. പ്രവാസികളോടും മറ്റ് നഗരങ്ങളിൽ കുടുങ്ങിപ്പോയ സ്വന്തം പൗരൻമാരോടും വെറുപ്പ് സൃഷ്ടിക്കുന്ന തരത്തിൽ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം ദയവുചെയ്ത് ഒഴിവാക്കണണമെന്നും ആരെങ്കിലും രോഗികളായാൽ മികച്ച ചികിത്സ ഉറപ്പാക്കുവാൻ ഇന്ന് കേരളത്തിന് കഴിയുമെന്നും
നമ്മുടെ നാട് ഇന്ന് കോവിഡ് പ്രതിരോധത്തിൻ്റെ കാര്യത്തിൽ മാത്യകയാണെന്ന കാര്യം നാം ഓർക്കണമെന്നും ജോ ജോ തോമസ് ഓർമപ്പെടുത്തി
ഈ പകർച്ചവ്യാധി കാലത്ത് ഓരോ ജീവനും രക്ഷിക്കാനുള്ള ശ്രമങ്ങൾക്കാണ് നാം മുൻഗണന നൽകേണ്ടത്.

×