മുംബൈയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനിൽ ഭീമന്‍ പൂക്കളമൊരുക്കി മുംബൈ മലയാളികള്‍

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, September 11, 2019

മുംബൈയിലെ ഏറ്റവും തിരക്കേറിയ സി എസ് ടി റെയില്‍വേ സ്റ്റേഷനിലും, നവി മുംബൈയിലെ പന്‍വേല്‍ റെയില്‍വേ സ്‌റേഷനിലുമാണ് ഭീമന്‍ പൂക്കളങ്ങള്‍ തീര്‍ത്തു മുംബൈ മലയാളികള്‍ തിരുവോണത്തെ ജനകീയമാക്കിയത്.

ഓള്‍ മഹാരാഷ്ട്ര മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ കൂട്ടായ്മകളും സംഘടനകളും ചേര്‍ന്നാണ് സി എസ് ടി റെയില്‍വേ സ്റ്റേഷനെ പൂക്കളം കൊണ്ട് അലങ്കരിച്ചത്. രാത്രി മുഴുവന്‍ പൂവുകള്‍ ഒരുക്കിയും രൂപകല്‍പ്പന ചെയ്തും നൂറു കണക്കിനാളുകളുടെ പരിശ്രമത്താലാണ് ഭീമന്‍ പൂക്കളമൊരുങ്ങിയത്.

മുംബൈയില്‍ ആദ്യമായി റെയില്‍വേ സ്റ്റേഷനില്‍ ഭീമന്‍ പൂക്കളമൊരുക്കി ശ്രദ്ധ നേടിയ കേരളീയ കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇക്കുറിയും പന്‍വേല്‍ റെയില്‍വേ സ്റ്റേഷനെ ഓണാഘോഷ വേദിയാക്കിയത്.

 

 

×