സൽമാൻ ഖാന്റെ സഹോദരിയുടെ വീട്ടിൽ മോഷണം; പ്രതി പിടിയിൽ

author-image
Gaana
New Update

publive-image

Advertisment

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ. അര്‍പ്പിതയുടെ വീട്ടിലെ ജോലിക്കാരനായ സന്ദീപ് ഹെഗ്ഡേയാണ് പ്രതി. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് അര്‍പ്പിതയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. തുടർന്ന് ഖർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

മേക്കപ്പ് ട്രേയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് പ്രതി കവർന്നത്. അർപ്പിതയുടെ വീട്ടിൽ ഹൗസ്കീപ്പറായി ജോലി നോക്കുകയായിരുന്നു പ്രതി. കഴിഞ്ഞ നാലുമാസമായി പ്രതി  വീടും പരിസരവും നിരീക്ഷിച്ചുവരികയായിരുന്നെന്നും പോലീസ് വ്യക്തമാക്കി

Advertisment