/sathyam/media/post_attachments/1aoc6TqKdYv3tg9R5UVy.jpg)
മുംബൈ: മുംബൈയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ശ്രമിക് ട്രെയിൻ ഇന്ന് സർവീസ് നടത്തും. കേരളത്തിലേക്ക് സർവീസ് നടത്തുന്ന ആദ്യത്തെ ശ്രമിക് ട്രെയിനാണിത്. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് ഒരു മുംബൈ മലയാളി എഴുതിയത്.
'മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഉള്ള ആദ്യത്തെ ട്രെയിൻ ഇന്ന് ഓടുകയാണ്. ഇവിടെ കുടുങ്ങിക്കിടന്ന മലയാളികൾക്ക് ഇതിൽപരം ഒരു സന്തോഷവാർത്ത ലഭിക്കാനില്ല.
1600 മലയാളികളാണ് ഈ ട്രെയിനിൽ പോകുന്നത്. രണ്ടാമത് ഒരു ട്രെയിൻ കൂടി കുർളയിൽ നിന്ന് പുറപ്പെടാൻ തക്ക ആൾക്കാരുടെ പേര് വിവരങ്ങൾ കിട്ടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. താനെയിലും ഒരു ട്രെയിനിന് മേൽ സഞ്ചരിക്കാൻ തക്കവണ്ണം ആൾക്കാരുടെ പേര് വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഇതോടെ ബോംബെയിൽ നിന്ന് കേരളത്തിലേക്ക് പോകാൻ കുടുങ്ങിക്കിടക്കുന്ന അധികം ആൾക്കാർ ഇല്ല എന്ന വാദമുഖങ്ങളും പൊളിയുന്നു.
എന്തായാലും കേരള സർക്കാർ മുഖം തിരിച്ചു നിന്നിട്ടും ഈ വണ്ടി ഓടിക്കാൻ കഴിഞ്ഞത് മുംബൈ മലയാളിയുടെ വിജയമാണ്. താനെയിൽ നിന്നുള്ള വണ്ടിയും ഈ ആഴ്ച തന്നെ പുറപ്പെടും എന്ന് വിശ്വസിക്കുന്നു.
മുംബൈയിൽനിന്ന് ലക്ഷക്കണക്കിന് രൂപ ചെലവാക്കി എല്ലാ വാഹനങ്ങളിലും കൂടി പുറപ്പെട്ടവരെക്കാൾ കൂടുതൽ പേരാണ് ഒറ്റ ട്രെയിനിൽനിന്ന് യാത്രയാകുന്നത്.
ഇതുതന്നെയാണ് ഒരു ട്രെയിനിന് വേണ്ടി നമ്മൾ വളരെ മുമ്പേ ശ്രമിക്കേണ്ടതുണ്ട് എന്ന് ആദ്യം മുതൽ തന്നെ ആവർത്തിക്കുന്നതിന്റെ കാര്യവും .
ഈ വണ്ടിക്ക് വേണ്ടി ഭരണതലത്തിൽ എല്ലാ സ്വാധീനങ്ങളും ചെലുത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ മുംബൈ മലയാളികൾ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്.
അതുപോലെതന്നെ നമ്മുടെ ജോജോ തോമസിനെയും . എംപിസിസി ഭാരവാഹിത്വത്തിൽ എത്തിയശേഷം പക്വതയാർന്ന പ്രവർത്തനമാണ് ജോജോ കാഴ്ചവയ്ക്കുന്നത് എന്നു പറയാതെ വയ്യ.
ഈ ട്രെയിനിന് വേണ്ടിയുള്ള ശ്രമത്തിൽ ഏറെക്കുറെ ഒരു ഒറ്റയാൾ പട്ടാളം ആയിത്തന്നെ നിന്ന് പൊരുതിയ ജോജോയ്ക്കാണ് ക്രെഡിറ്റിന്റെ വലിയൊരു ശതമാനം കൊടുക്കേണ്ടത്. ആ അംഗീകാരം കൊടുക്കുന്നതിന് ജോജോയോടുള്ള എൻറെ രാഷ്ട്രീയ വൈരുദ്ധ്യം ഒരു തടസ്സമായി കൂടാ. ഒപ്പം മറ്റ് കോൺഗ്രസ് പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഒപ്പം മറ്റ് സ്ഥലങ്ങളിൽ നിന്ന് ട്രെയിനിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന എല്ലാ മലയാളി സാമൂഹ്യ പ്രവർത്തകർക്കും മുംബൈ മലയാളികൾക്കും എൻറെ വക ഒരു വലിയ സല്യൂട്ട് '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us